മണ്ണാര്‍ക്കാട് : നിലവില്‍ പാലക്കാട് ജില്ലയിൽ 5137 പേര് വീടു കളിലും 32 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശു പത്രിയിലും മൂന്ന് പേര് മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രി കളിലു മായി ആകെ 5169 പേരാണ് നിരീക്ഷണത്തി ലുള്ളത്. ആശുപത്രി യിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട തില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങ ളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
പരിശോധനക്കായി ഇതുവരെ അയച്ച 3185 സാമ്പിളുകളില്‍ ഫലം വന്ന 3075 നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ആകെ 35403 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 30234 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 6009 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്ട്രോള് റൂമിലേക്ക് വന്നിട്ടുള്ളത്.
നിലവിൽ ഒരു രോഗബാധിതൻ മാത്രമാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847