പാലക്കാട് : ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ഏക കോവിഡ് 19 ബാധിതനാ യ കുഴൽമന്ദം സ്വദേശിയുടെ(30) സാമ്പിൾ പരിശോധ നാ ഫലം തുട ർച്ചയായി രണ്ടു തവണ നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത അറിയിച്ചു. ഇദ്ദേഹം ആശുപത്രി വിടുന്നത് സംബന്ധിച്ച് നാളെ (മെയ് 11) വിദഗ്ദ മെഡി ക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും.
ഏപ്രിൽ 21നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.രോഗം സ്വീകരിച്ച ശേഷം അഞ്ചു തവണ അദ്ദേഹത്തിന് സാമ്പിൾ പരിശോധന നടത്തേണ്ടി വന്നിരുന്നു.ഇതിൽ ആദ്യ ഫലം നെഗറ്റീവും പിന്നീട് രണ്ടു തവണ പോസിറ്റീവും ആയിരുന്നു. ശേഷം നടത്തിയ രണ്ട് പരിശോധനകളാണ് നെഗറ്റീവായത്. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു.