മണ്ണാര്‍ക്കാട്: ജില്ലയിൽ മൂന്ന് ഇടങ്ങളിലായി നിരീക്ഷണത്തിൽ കഴി യുന്ന വിദേശത്ത് നിന്ന് എത്തിയവർക്ക് ഭക്ഷണം എത്തിക്കുന്നത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ. ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റലിൽ കഴിയുന്നവർക്ക് ചെർപ്പുളശ്ശേ രി നഗരസഭയും ചിറ്റൂർ കരുണ മെഡിക്കൽ കോളെജിലുള്ളവർക്ക് പെരുമാട്ടി പഞ്ചായത്തിന്റെ നേതൃത്വത്തിലും പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്തയിലുളളവർക്ക് പാലക്കാട് നഗരസഭയുടെ നേതൃത്വത്തിലു മാണ് ഭക്ഷണം നൽകുന്നത്. ശങ്കർ ഹോസ്പിറ്റലിൽ 18 പേരും ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 11 പേരും ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ ഒരാളും എന്നിങ്ങനെ മൂന്നിടങ്ങളിലായി 30 പേരാണ് നിരീക്ഷണ ത്തിൽ കഴിയുന്നത്.

ഭക്ഷണം കഴിക്കുന്നതിനുള്ള പ്ലേറ്റ് ,ഗ്ലാസ് , കുടിവെള്ളം സംഭരിക്കു ന്നതിനുള്ള ജഗ് തുടങ്ങിയവ ഓരോരുത്തർക്കും മുറിയിൽ പ്രത്യേ കം ലഭ്യമാക്കും. ഭക്ഷണം കഴിക്കുന്ന പാത്രം, ഗ്ലാസ് എന്നിവ നിരീ ക്ഷണത്തിലുള്ളവർ സ്വയം കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്ന തിനും നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളുടെ കീഴിലുള്ള സന്നദ്ധപ്രവർത്തകരുടെ സേവനവും ഭക്ഷണ വിതരണത്തിന് പ്രയോജനപ്പെടുത്തുന്നുണ്ട്.

കുടുംബമായി എത്തുന്നവർക്ക് ആവശ്യമെങ്കിൽ ഒന്നിച്ച് താമസിക്കാൻ സൗകര്യം

വിദേശത്തുനിന്നും കുടുംബമായെത്തുന്നവർക്ക് അവർ ആവശ്യ പ്പെടുന്ന പക്ഷം നിരീക്ഷണകേന്ദങ്ങളിൽ ഒരു മുറിയിൽ ഒന്നിച്ച് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദാ: ഒന്നോ രണ്ടോ കുട്ടികളും മാതാപിതാക്കളും.

നിരീക്ഷണ കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിവതും അടുത്തടുത്തെ മുറികളിലാണ് താമസം സൗകര്യം ഒരുക്കിയിരിക്കുന്നത്.

എല്ലാ കേന്ദ്രങ്ങളിലും ആവശ്യമായി കിടക്കകൾ , ബെഡ്ഷീറ്റ്, സോപ്പ്, ടവൽ, ബാത്റൂമിലേക്ക് ആവശ്യമായ ബക്കറ്റ് ,കപ്പ്, ബ്രഷ് ,പേസ്റ്റ്, എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ട്. മുറികളിൽ കൊതുക് ശല്യം ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം, വൈദ്യുതി, വെള്ളം, ഇന്റെർനെറ്റ് ലഭ്യത, മൊബൈൽ ചാർജിങ്ങിനുൾപ്പടെയുള്ള സൗ കര്യങ്ങൾ, വൈദ്യുതി തടസ്സം ഉണ്ടാകുന്ന അവസരങ്ങളിൽ ഉപ യോഗിക്കാൻ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ, ആവശ്യ മരു ന്നുകളുടെ ലഭ്യത, വസ്ത്രങ്ങൾ അണുവിമുക്തമാക്കുന്നതിനും കഴുകുന്നതിനുമുള്ള സൗകര്യം, വ്യായാമം ചെയ്യുന്നതിനും നോമ്പ് തുറക്കുന്നതിനും ഉൾപ്പടെയുള്ള സൗകര്യങ്ങൾ നിരീക്ഷണ കേന്ദ്ര ങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

പോലീസ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള വോളണ്ടിയർമാർ എന്നിവരുടെ സേവനവും ആവശ്യാനുസരണം ഡോക്ടറുടെ സേവനവും നിരീക്ഷണ കേന്ദ്രങ്ങളിൽ ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!