പാലക്കാട്: വാളയാർ അതിർത്തിയിൽ ജില്ലാ കലക്ടറുടെ യാത്രാ പാസിൻ്റെ അഭാവത്തിൽ ഇന്നുവരെ(മെയ് 10) ഉൾപ്പെട്ടവർക്കും കഴിഞ്ഞ ദിവസം(മെയ് 9) കോയമ്പത്തൂരിലെ താൽക്കാലിക വാസ സ്ഥലത്തേക്ക് മാറിയവർക്കുമായി യാത്ര പാസ് നൽകിയതായി പാലക്കാട് ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു.ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നിലവിൽ അതിർത്തിയിൽ ഉൾപ്പെട്ട ഇതര സംസ്ഥാനത്ത് നിന്നുള്ളവർക്ക് പാസ് നൽകുന്നത്. നാളെ(മെയ് 11)
മുതൽ കൃത്യമായ തിയതിയും സമയവും ഉൾപ്പെട്ട ജില്ലാ കലക്ടറു ടെ യാത്ര പാസ് ഇല്ലാതെ വാളയാർ അതിർത്തിയിൽ എത്തുന്നവർ ക്ക് യാത്രാനുമതി ഉണ്ടായിരിക്കില്ല എന്നും അതിർത്തിയിൽ എത്തി യ ശേഷം പാസ് അനുവദിക്കുകയില്ലായെന്നും ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്.