എടത്തനാട്ടുകര: പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിക്കുന്ന സാഹചര്യത്തില്‍ സമാ ധാനത്തിനും നന്മയ്ക്കുമായി പരിശുദ്ധ റദാനില്‍ ഏവരും പ്രാര്‍ഥിക്കണമെന്ന് കേരള നദ്വത്തുല് മുജാഹിദീന്‍ എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി തദ്കിറ റമദാന് വിജ്ഞാനവേദി ആവശ്യപ്പെട്ടു. ഏറെഭീതിയില് കഴിയുന്ന പ്രവാസികളുടേയും കുടുംബങ്ങളുടേയും പ്രയാസത്തില്‍ അവരുടെ സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും വിജ്ഞാനവേദി അഭിപ്രായപ്പെട്ടു.
കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി പി സുബൈര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി അധ്യക്ഷനായി. മരണമില്ലാത്ത ജീവിതത്തിലേക്ക് എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന് ജൗഹര്‍ അയനിക്കോടും, തൗഹീദ് തന്നെയാണ് പ്രധാനം എന്ന വിഷയത്തില്‍ ഐ.എസ്.എം. ജില്ലാ സെക്രട്ടറി വി. ഷൗക്കത്തലി അന്‍സാരിയും പ്രഭാഷണം നടത്തി. ഐ.എസ്.എം. ജില്ലാ ജോയിന്റ് സെക്രട്ടറി വി.സി. ഷൗക്കത്തലി, എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി വി. അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു.
കെ.എന്‍.എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം ട്രഷറര്‍ കാപ്പില്‍ നാസര്‍, വൈസ് പ്രസിഡന്റ് സി. എച്ച് റഹ്മത്ത് മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി സി.യൂസഫ് ഹാജി, ഐ.എസ്.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി പാറക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. മാര്‍ച്ച് 08-ന് ശരീഫ് മേലേതില്‍, നസീര്‍ സ്വലാഹി എന്നിവരും15-ന് ഷാഹിദ് മുസ്ലിം ഫാറൂഖി, മുഹമ്മദലി മിശ്കാത്തി എന്നിവരും പ്രഭാഷണങ്ങള്‍ നടത്തും.
