എടത്തനാട്ടുകര: റമദാന് മാനവികതയുടെ സന്ദേശവും, മഹത്വവും ഉദ്ഘോഷിക്കുന്ന ആരാധനാ കര്‍മ്മമാണ് വിളംബരം ചെയ്യുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷ ന് ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പള്ള സ്റ്റാറ്റസ് മാള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ റമദാന് വിജ്ഞാനവേദി അഭിപ്രായപ്പെട്ടു.ജീവിതത്തെ ക്രമപ്പെടുത്തുവാനും, നന്മകള് വര്‍ദ്ധിപ്പിക്കാനും, തിന്മയില് നിന്ന് വിട്ട് നില്ക്കാനുമുള്ള പരിശീലനമാണ് റമദാനിലൂ ടെ വിശ്വാസിക്ക് ലഭിക്കുന്നത്. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതക്രമ വും സഹജീവികളോടുള്ള കരുതലും പങ്കുവെക്കലുമാണ് റമദാനിന്റെ പ്രധാന സന്ദേ ശമെന്നും വിജ്ഞാനവേദി വ്യക്തമാക്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് ‘നാളത്തെ വിജയം ഇന്നത്തെ നിയന്ത്ര ണം’ എന്ന വിഷയത്തിലും ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി ‘ഖുര്‍ആന്‍
ഹൃദയ വസന്തം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആന്‍ ഹിഫ്ള് കോളേജില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പാഠമാ ക്കിയ അസ്ലഹ് തച്ചംപെറ്റ, അഹമ്മദ് അക്മല്‍ പൂഴിക്കുന്നന്‍, കെ. മുഹമ്മദ് സയാന് എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വെച്ച് സമ്മാനിച്ചു.നേര്‍പഥം ക്യൂ സ്പേസ് ക്വിസ് മത്സരവിജയികളായ 22 പേര്‍ക്കും ഉപഹാരങ്ങള്‍ നല്കി.
ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി അധ്യക്ഷനായി.ജില്ലാ ജോ. സെക്രട്ടറിമാരായ സാദിഖ് ബിന്‍ സലീം, ഒ.മുഹമ്മദ് അന്‍വര്‍, മണ്ഡലം സെക്രട്ടറി ടി.കെ. മുഹമ്മദ് മാസ്റ്റര്‍, മണ്ഡലം മുന്‍ പ്രസിഡന്റ് ഹംസ മാടശ്ശേരി, ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് പ്രസിഡന്റ് മൊയ്തീന് മാസ്റ്റര്‍ മാടശ്ശേരി, യൂണിറ്റ് സെക്രട്ടറി എം. ഹിദായത്ത് മാസ്റ്റര്‍, കെ.ടി. നാണി എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കളിച്ചങ്ങാടം ബാലസമ്മേനളത്തിന് വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം സെക്രട്ടറി ടി.കെ. സദീദ് ഹനാന്, മുഹമ്മദ് ഇര്ഫാന്, ഷഹാന് എന്നിവര്‍ നേതൃത്വം നല്കി.മാര്‍ച്ച് 8-ന് വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. നിഷാദ് സലഫി’അപരിചിതരോടുള്ള അടുപ്പം, പ്രിയപ്പെട്ടവരോടുള്ള അകല്‍ച്ച എന്തുകൊണ്ട്’ എന്ന വിഷയത്തിലും ശിഹാബ് എടക്കര ‘തണല്‍ നഷ്ടപ്പെടുന്ന കുടുംബങ്ങള്‍’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.
