ആനവായ് ഫോറസ്റ്റ് സ്റ്റേഷന് കെട്ടിടവും ഉപ്പുകുളം ചോലമണ്ണ് റോഡും ഉദ്ഘാടനം ചെയ്തു
അഗളി: സൈലന്റ്വാലി ദേശീയോദ്യാനത്തിനുകീഴിലെ ഭവാനി റെയ്ഞ്ച് ജീവന ക്കാരുടെ ചിരകാല അഭിലാഷമായ പുതിയ ഫോറസ്റ്റ് സ്റ്റേഷന് കെട്ടിടം യാഥാര്‍ഥ്യ മായി. നിര്‍മാണം പൂര്‍ത്തീകരിച്ച ആനവായ് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന് കെട്ടിട ത്തിന്റെയും ഉപ്പുകുളം ചോലമണ്ണ് റോഡിന്റെയും ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചു.
മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തോടൊപ്പം വനംവകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനവും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. നബാര്‍ഡ് ഫണ്ടില്‍ നിന്നും 112.07 ലക്ഷം രൂപ ചെലവഴിച്ചാണ് ആനവായ് ഫോറസ്റ്റ് സ്റ്റേഷനുവേണ്ടി പുതിയ മാതൃകാ ഫോറസ്റ്റ് സ്റ്റേഷന് പണിതീര്‍ത്തത്. അലനല്ലൂര്‍ പഞ്ചായത്തിലെ ഉപ്പുകുളം നിവാസികളുെട ഏറെക്കാലത്തെ ആവശ്യമായിരുന്നു ഉപ്പുകുളം-ചോലമണ്ണ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നത്. ഗ്രീന്‍ ഇന്ത്യമിഷന് ഫണ്ട് ഉപയോഗപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.
മുക്കാലി ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ നടന്ന ചടങ്ങില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എ. അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അല്ലന്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര്, അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് ഷിബു സിറിയക്ക്, ജില്ലാ പഞ്ചായത്ത് അംഗം വി.എം ലത്തീഫ്, മറ്റുജനപ്രതിനിധിക ളായ വീരന്നൂര്‍ ചന്ദ്രന്, സരസ്വതി കുട്ടന്, ടി.പി സൈനബ, സജിന നവാസ്, സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്ഡന് ജി.ഹരികൃഷ്ണന് നായര്‍, രാഷ്ട്രീ യപാര്ട്ടി നേതാക്കളായ എം.ടി സണ്ണി, പ്രജീഷ് പൂളക്കല്‍, ഷാജഹന് ഉമ്മരന്‍, ഭവാനി റേഞ്ച് അസി.വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍. ഗണേശന് എന്നിവര്‍ സംസാരിച്ചു.
