മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരത്തോടനുബന്ധിച്ച് പൂരപ്പറമ്പില്‍ നഗരസഭ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫിസ് തുറന്നു. ഓഫിസിന്റെയും സൗജന്യ ശുദ്ധജലവിതരണ കൗണ്ടര്‍, മാലിന്യസംസ്കരണ സന്ദേശം നല്‍കുന്നതിനായി സ്ഥാപിച്ച എല്‍.ഇ.ഡി. വാള് സ്ക്രീനിന്റെയും ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന നിര്‍വഹിച്ചു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ജ്യോതി കൃഷ്ണന്‍കുട്ടി, സീന ശശി, നഗരസഭാ കൗണ്‍സിലര്‍മാരായ ഷീബ സുധീഷ്, എസ്.ചന്ദ്രശേഖരന്, ഉമ്മുസല്‍മ്മ, ക്ലീന്‍ സിറ്റി മാനേജര്‍ കെ.മുഹമ്മദ് ഇക്ബാല്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഡി.ആര് ബിജു, അനൂപ് തോമസ്, പി.പി സുനില്‍, വി.ജെ ബിജു, എം.റഫീഖ്, പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി സച്ചിദാനന്ദന്, ജനറല്‍ സെക്രട്ടറി എം.പുരുഷോത്തമന്, പി.ചന്ദ്രശേഖരന്, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, കണ്ടിജന്റ് വര്‍ക്കേഴ്സ് എന്നിവര്‍ പങ്കെടുത്തു.
