കാരാകുര്‍ശി: അറുപത് കോടി രൂപ ചെലവില്‍ നവീകരണം പൂര്‍ത്തിയാക്കിയ കോങ്ങാട് – മണ്ണാര്‍ക്കാട് ടിപ്പു സുല്‍ത്താന്‍ റോഡ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.മാന്ത്രിക വേഗത്തിലാണ് സംസ്ഥാനത്ത് വികസന പ്രവത്തനങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കെ.ശാന്തകുമാരി എം.എല്‍.എ. അധ്യക്ഷയായി.ടിപ്പുസുല്‍ത്താന്‍ റോഡിലെ ചെറായ പാലം പുതുക്കി പണിയാന്‍ 1.67 കോടി രൂപയുടെ അനുമതി ലഭിച്ചതായും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം തുടങ്ങുമെന്നും എം.എല്‍.എ. പറഞ്ഞു. പള്ളിക്കുറുപ്പിലെ എഴുത്തോംപാറ പാലത്തിന് 12 കോടി അനുവദിച്ച് സര്‍ക്കാര്‍ അനുമ തിയായെന്നും എം.എല്‍.എ. പറഞ്ഞു.
കെ.പ്രേംകുമാര്‍, ശാന്തകുമാരി എം.എല്‍.എമാര്‍ ചേര്‍ന്ന് നാട മുറിച്ച് പ്രാദേശിക ഉദ്ഘാ ടനവും നടത്തി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അശോക് കുമാര്‍, കാരാകുര്‍ശി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, ജില്ലാ പഞ്ചായത്തംഗം സി. സ്മിത, കെ.എസ് കൃഷ്ണദാസ്, മൊയ്തീന്‍കുട്ടി, നിധിന് ശങ്കര്‍, കെ.വി.സി മേനോന്, ടി.ആര് രാധാകൃഷ്ണന്, കെ.ആര്.എഫ്.ബി. എ.എക്സ്.ഇ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
