കല്ലടിക്കോട്: പ്രകൃതിദത്ത പ്രദേശങ്ങളായ മീന്‍വല്ലം, ശിരുവാണി, കാഞ്ഞിരപ്പുഴ, കുരുത്തിച്ചാല്‍, സൈലന്റ്വാലി എന്നിവടങ്ങളെ കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് മണ്ണാര്‍ക്കാട് ബ്ലോക്ക് 34-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തുക, മണ്ണാര്‍ക്കാട് നിന്നും മീന്വല്ലത്തേക്ക് കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസ് ആരംഭിക്കുക, പെന്‍ ഷന്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കല്ലടിക്കോട് സനാന ഓഡിറ്റോറിയം കെ.വി പ്രസന്നന് നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം കെ.ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.കെ.സി നായര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി രാധാദേവി സംഘടനാ റിപ്പോര്‍ട്ടും, എം.വി കൃഷ്ണന്‍കുട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ കെ.ചന്ദ്രന് വരവുചെലവുകണക്കും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എം.രാമകൃഷ്ണന് മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.മോഹന്‍ദാസ്, കെ.അംബുജാക്ഷി, പി.രമേശന്, പി.എസ് രാമചന്ദ്രന്, എന്‍.ബിന്ദുരാജ് എന്നിവര്‍ സംസാരിച്ചു. വാദ്യമേള ങ്ങളോടെ മാപ്പിള സ്കൂൾ ജംഗ്ഷനിൽ നിന്നും പ്രകടനത്തോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്.
ഭാരവാഹികള്‍: കെ.എം ശിവദാസന്‍ (പ്രസിഡന്റ്), ടി.അശോകന്, എം.ടി ഉണ്ണികൃഷ്ണന് (വൈസ് പ്രസിഡന്റ്), എം.വി കൃഷ്ണന്‍കുട്ടി (സെക്രട്ടറി), സി.കെ ബുധരാജ്, പി.ജി ഉമാദേവി, ഹസ്സന് മുഹമ്മദ് (ജോയിന്റ് സെക്രട്ടറി), കെ.ചന്ദ്രന് (ട്രഷറര്‍ ).
