മണ്ണാര്‍ക്കാട്: വന്യജീവിശല്യം തടയുന്നതിനായി മണ്ണാര്‍ക്കാട് വനംഡിവിഷനിലെ കോങ്ങാട് നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന വനാതിര്‍ത്തികളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 27 കിലോമീറ്റര്‍ സൗരോര്‍ജ്ജ തൂക്കുവേലിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിക്കും. മണ്ണാര്‍ക്കാട്, പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധികളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളിലാണ് പ്രതിരോധവേലി ഒരുക്കിയിട്ടുള്ളത്.
നബാര്‍ഡ് ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കാഞ്ഞിരപ്പുഴ പഞ്ചായ ത്തില്‍ പൂഞ്ചോല മുതല്‍ ഇഞ്ചിക്കുന്ന് വരെ ഒമ്പത് കിലോമീറ്ററിലും, പാമ്പന്‍തോട് മുതല്‍ പാങ്ങോട് വരെയും ആറുകിലോമീറ്ററുമാണ് തൂക്കുവേലി നിര്‍മിച്ചത്. തച്ചമ്പാറ പഞ്ചായത്തില്‍ തരിപ്പപതി മുതല്‍ പാണ്ടന്‍ വരെയും, കരിമ്പ പഞ്ചായത്തിലെ വേലി ക്കാട് മുതല്‍ വാക്കോട് വരെയും ആറുകിലോമീറ്റര്‍ കിലോമീറ്റര്‍ വീതവും തൂക്കുവേലി നിര്‍മാണം പൂര്‍ത്തിയാക്കി. കാട്ടാന, പുലി, കാട്ടുപന്നി, മാന്‍, കുരങ്ങ് തുടങ്ങിയ വന്യ ജീവികളുടെ ശല്യം രൂക്ഷമായ മേഖലകളാണിവിടം. വന്യമൃഗങ്ങള്‍ ജനവാസകേന്ദ്ര ങ്ങളിലെത്തി വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നതും, കൃഷിനശിപ്പിക്കുന്നതും പതിവാ ണ്. കാടിറങ്ങിയെത്തുന്ന വന്യജീവികള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാ കുന്നത് തടയാനാണ് വനംവകുപ്പ് വനാതിര്‍ത്തിയില്‍ പ്രതിരോധസംവിധാനം സജ്ജമാ ക്കിയത്.അതേസമയം തൂക്കുവേലി പ്രവര്‍ത്തനക്ഷമമായ ഭാഗങ്ങളില്‍ കാട്ടാനശല്യം താരതമ്യേന കുറഞ്ഞുവെന്നതും ആശ്വാസകരമാണ്. തൂക്കുവേലി പൂര്ണസജ്ജമാകു ന്നത് മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവൃത്തികളിലെ മുതല്‍ക്കൂട്ടാണന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.
വൈകിട്ട് നാലിന് കാഞ്ഞിരം പള്ളിപ്പടിയിലെ സെന്റ് തോമസ് ഫെറോന പള്ളി പാരി ഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ.ശാന്തകുമാരി എം.എല്‍.എ. അധ്യക്ഷയാകും. വി.കെ ശ്രീകണ്ഠന് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി എന്നിവര്‍ മുഖ്യാതിഥികളാകും. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന്, തച്ചമ്പാറ പഞ്ചായത്ത് പ്രസി ഡന്റ് മേരി ജോസഫ്, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയി, മണ്ണാര് ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇതിന് മുന്നോടിയായി ഉച്ചയ്ക്ക് രണ്ടുമണിക്ക് പാരിഷ് ഹാളില്‍ വന നിയമങ്ങളും ജനങ്ങളും എന്ന വിഷയത്തില്‍ ശില്പശാല നടക്കുമെന്നും ഡി.എഫ്.ഒ. അറിയിച്ചു. കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ക്കായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവൃത്തികള്‍, വനംവകുപ്പ് നടത്തി വരുന്ന മറ്റുസേ വനങ്ങളെയും കുറിച്ചും ശില്പശാലയില് വിശദീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
