മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും കൊച്ചിന് ശാസ്ത്രസാങ്കേതിക സര്‍വകലാശാലയും സംയുക്തമായി നടപ്പിലാക്കുന്ന സ്ട്രീം എക്കോ സിസ്റ്റം പദ്ധതിയുടെ ബ്ലോക്ക് തല അവതരണം ബി.ആര്.സി. ഹാളില്‍ നടന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളില്‍ ഗവേഷണ താല്പര്യവും ശാ സ്ത്രീയവബോധവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കു ന്നത്.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍ ഉദ്ഘാടനം ചെയ്തു. തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീന അധ്യക്ഷയായി. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി.എസ് ഷാജി പദ്ധതി വിശദീകരണം നടത്തി. വിദ്യാര് ഥികള് തയാറാക്കിയ ഗവേഷണാധിഷ്ഠിത പ്രൊജക്ടുകളും ബ്രോഷറും പ്രകാശനം ചെയ്തു.’പാലിക്കേണ്ടതല്ലേ പശുപരിപാലനം, വിളപാടങ്ങളുടെ വഴിതിരിവ്; കാലാവസ്ഥ വ്യതിയാനം മൂലമോ എന്നീ ഗവേഷണ പ്രബന്ധങ്ങള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, വാര്‍ഡ് മെമ്പര്‍ വിജീഷ്, സ്ട്രീം മണ്ണാര്‍ക്കാട് ബ്ലോക്ക് തല അക്കാദമിക സമിതി അംഗങ്ങളായ കെ.സി സുരേഷ്, ജയചന്ദ്രന്, ആല്‍ഫ, ജോണ്‍ റിച്ചാര്‍ഡ് വാന്സ്പാള്, ബി.പി.സി. കെ.കെ മണികണ്ഠന്, എന്നിവര്‍ സംസാരിച്ചു. 11 സ്കൂളുകളില്‍ നിന്നായി 61 വിദ്യാര്‍ഥികളും 11 അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
സി.ആര്.സി. കോര്‍ഡിനേറ്റര്‍ വി.ലേഷ്മ, അധ്യാപകരായ അമൃത മനോഹരന്, പി.ശ്രുതി, കിരണ്‍ കൃഷ്ണ, ടി.സൂര്യ എന്നിവര്‍ പ്രൊജക്ട് അവതരണത്തിന് നേതൃത്വം നല്കി.
