അലനല്ലൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീനെ പോലീസ് കയ്യേറ്റം ചെയ്തതി ല്‍ അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.കയ്യേറ്റം പ്രതിഷേധാ ര്‍ഹമാണെന്നും ഇത് കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് യൂണിറ്റ് പ്രസിഡണ്ട് സുബൈര്‍ തുര്‍ക്കി, സെക്രട്ടറി സുരേഷ് കുമാര്‍, ട്രഷറര്‍ തച്ചമ്പറ്റ ഹംസ എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു. ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധി സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിന് വേണ്ടി പ്രതീകാത്മക പ്രതിഷേധം നടത്തിയ സംസ്ഥാന പ്രസിഡന്റിന് നേരെ ഉണ്ടായ പോലീസ് സമീപനം സാധരണ വ്യാപാരിക്ക് നേരെ നടക്കുന്ന പൊലീസ് നടപടികളുടെ നേര്‍ചിത്രമാണെന്നും കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി എടത്തനാട്ടുകര യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷറ റുമായ എ.പി മാനു പറഞ്ഞു. ജനറല്‍ സെക്രട്ടറി എന്‍.എം അലി, ട്രഷറര്‍ മുജീബ്, വി.സി കുഞ്ഞാപ്പ, ടി.ശുഐബ്, പി.അശോകന്‍, പി.ടി കുഞ്ഞമ്മു, മെയ്തീന്‍ കുട്ടി, സജ്ജാത് ഖാന്‍, പ്രതീപ് കുമാര്‍, അഷറഫ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.