മണ്ണാര്‍ക്കാട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എ ല്‍സി, +1 , +2 പൊതു പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി അവരുടെ സംശയങ്ങള്‍ വാട്സ്ആപ്പിലൂടെ തീര്‍ത്തുകൊടുക്കാന്‍ അവസരം ഒരുക്കി മണ്ണാര്‍ ക്കാട് താലൂക്ക് എംഇഎസ് യൂത്ത് വിങ്.യൂത്ത് വിങ് പ്രസിഡന്റ് ഷ്രോഫ് ഗഫൂര്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‌ലൈന്‍ മീറ്റിം ഗില്‍ ആണ് ഇത് ഇത് സംബന്ധിച്ച് തീരുമാനമെടു ത്തത്.പൊതു പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാത്ഥികള്‍ അവരുടെ സംശയം ഉള്ള ഭാഗം ഫോട്ടോ എടുത്ത് 9746006166 എന്ന വാട്സ്ആപ്പ് നമ്പറില്‍ തിങ്കള്‍ മുതല്‍ ശനി വരെ ഉള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ മെസ്സേജ് അയച്ചു ചോദിക്കാവുന്ന താണ് എന്ന് മണ്ണാര്‍ക്കാട് താലൂക്ക് യൂത്ത് വിങ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഷ്രോഫ് ഗഫൂര്‍ കെ, സെക്രട്ടറി ഫിറോസ് ബാബു സി.പി, ട്രഷറര്‍ മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!