അലനല്ലൂര്‍:അധ്യാപകനും പൊതുപ്രവര്‍ത്തകനുമായിരുന്ന പി.എം കേശവന് നമ്പൂതിരി മാസ്റ്ററുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പി.എം കേശവന് നമ്പൂതിരി മാസ്റ്റര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുസ്മരണവും സാംസ്കാരിക സെമിനാറും സംഘടിപ്പിച്ചു.
അലനല്ലൂര്‍ എസ്.കെ.ആര്. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. കെ.എ സുദര്ശനകുമാര് അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സിലര്‍ പി.എന്‍ മോഹനന് മാസ്റ്റര്‍, അനുസ്മരണ പ്രഭാഷണം നടത്തി. പി.സുകുമാരന്‍ എഴുതിയ ഇരകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരന് ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. കീഴാറ്റൂര്‍ അനിയന് ഏറ്റുവാങ്ങി.
ജില്ലയിലെ മികച്ച ബാലവേദിയായി തിരഞ്ഞെടുക്കപ്പെട്ട വാടാനാംകുര്‍ശ്ശി ആരഭീ ഗ്രന്ഥശാലയ്ക്ക് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു. മണ്ണാര്‍ക്കാട് താലൂക്കിലെ വനിത എഴുത്തുകാരെ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ്.ആര് ഹബീബുള്ള, സെക്രട്ടറി എം.കൃഷ്ണദാസ് എന്നിവര്‍ ആദരിച്ചു.
പി.മുസ്തഫ, വി.അബ്ദുല്‍ സലീം, കെ.കെ മണികണ്ഠന്, പി.പി.കെ അബ്ദുറഹ്മാന്, പി.എം മധു, പി.എം ബിന്ദു എന്നിവര്‍ സംസാരിച്ചു. രാവിലെ ആലുങ്കുന്നില് ചേര്‍ന്ന അനുസ്മരണ യോഗം കെ.എ സുദര്ശനകുമാര് ഉദ്ഘാടനം ചെയ്തു. ഇ്ബ്രാഹിം പതാക ഉയര്‍ത്തി. എ.മനാഫ് അധ്യക്ഷനായി. വി.അബ്ദുല്‍ സലീം, പി.പി.കെ അബ്ദുറഹ്മാന്, പി.എം മധു, പി.കുഞ്ഞന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
