എടത്തനാട്ടുകര : എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിര്‍ധനയായ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സ്നേഹ ഭവനം പദ്ധതിയിലൂടെ വീടൊരുങ്ങുന്നു. 600 സ്ക്വയര്‍ഫീറ്റില്‍ രണ്ട് കിടപ്പുമുറികളോടുകൂടി നിര്‍മിക്കുന്ന വീടിന്റെ കട്ടിലവെപ്പ്കര്മ്മം ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ നിര്‍വഹി ച്ചു.
പിതാവ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് തണലേകാ ന് സ്കൂള്‍ പി.ടി.എ., അധ്യാപകര്‍ വിദ്യാര്‍ഥികള്‍, പൂര്‍വ അധ്യാപകര്‍ എന്നിവര്‍ കൈകോര്‍ക്കുകയാണ്. കൂടാതെ സ്കൂളിലെ സന്നദ്ധ സംഘടനകളായ എസ്.പി.സി., എന്‍.എസ്.എസ്., സ്കൗട്ട് ആന്‍ഡ് ഗൈഡ്, ജൂനിയര്‍ റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്സ് എന്നിവരെല്ലാം ചേര്‍ന്നാണ് വീടുനിര്‍മാണത്തിനുള്ള തുക കണ്ടെത്തുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഹൃദ്രോഗം ബാധിച്ച് കുടുംബനാഥന് മരിച്ചതോടെയാണ് ഈ കുടുംബം പ്രതിസന്ധിയിലായത്. ഇവര്‍ക്കുള്ള സ്നേഹവീടിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതര്‍.
കട്ടിലവെപ്പ് ചടങ്ങില്‍ സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍, പ്രധാന അധ്യാപകന് കെ.എ അബ്ദു മനാഫ്, സീനിയര്‍ അസിസ്റ്റന്റ് പി.ഹംസക്കുട്ടി, അധ്യാപ കരായ കെ.യൂനസ് സലിം, പി.അബ്ദുസലാം, പി.പി അബ്ദുല്‍ ലത്തീഫ്, പി.ബള്‍ക്കീസ് ഇബ്രാ ഹിം, നൗഷാദ് മാടമ്പാറ, ലത്തീഫ് കണ്ടപ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
