മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി മണ്ണാര്‍ക്കാട് നഗരസഭയും എജ്യു കാംപസ് പി.എസ്.സി. അക്കാദമിയും സംയുക്തമായി സംഘടിപ്പി ക്കുന്ന ഏകദിന സൗജന്യ പി.എസ്.സി. സെമിനാര്‍ ഞായറാഴ്ച രാവിലെ 10ന് മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളില്‍ നടക്കും.
വരാനിരിക്കുന്ന എല്‍.ഡി.സി., എല്‍.പി.എസ്.എ., യു.പി.എസ്.എ., സബ് ഇന്‍സ്പെക്ടര്‍, വനിതാ സബ് ഇന്‍സ്പെക്ടര്‍, ഐ.ആര്.ബി. പൊലിസ്, പൊലിസ് കോണ്‍സ്റ്റബിള്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍, യൂണിവേഴ്സിറ്റി എല്‍.ജി. എസ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, പ്രിസണര്‍, കമ്പനി/ ബോര്‍ഡ് എല്‍.ജി.എസ്, ഫയര്‍ മാന്‍ ട്രെയിനീ, ബെവ്കോ എല്‍.ഡി., എക്സൈസ് ഓഫിസര്‍, വനിതാ എക്സൈസ് ഓഫിസര്‍, വി.എഫ്.എ. തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ സെമിനാറില്‍ ലഭിക്കും.
പി.എസ്.സി. പരീക്ഷകളിലെ പുതുക്കിയ സിലബസ് വിശകലനം, റാങ്ക് നിര്ണയിക്കു ന്ന കണക്ക്, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളില്‍ എളുപ്പത്തില്‍ മാര്‍ക്ക് നേടാനുള്ള വഴികള്‍, സമയം കൃത്യമായി വിനിയോഗിക്കുന്നതിനുള്പ്പടെയുള്ള സൂത്രങ്ങള്‍, മുന്‍വര്‍ഷ ചോദ്യപേപ്പര്‍ വിശകലനം എന്നിവ വിദഗ്ദ്ധര്‍ വിശദീകരിക്കും. എട്ടാം ക്ലാസ് മുതല്‍ പി.ജി. വരെയുള്ള വിവിധ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന സര്‍ക്കാര്‍ തസ്തികകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ഈ സെമിനാറിലൂടെ ഉദ്യോഗാര്‍ഥി കള്‍ക്ക് മനസിലാക്കാം. വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, നിലവില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നി ഏതൊരാള്‍ക്കും സെമിനാറില്‍ പങ്കെടുക്കാ വുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
പി.എസ്.സി. വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസും സംശയ നിവാരണത്തിനായി പ്രത്യേക സെഷനും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526742120, 9544941922 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
