കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിലെ വന്യജീവിശല്യം തടയുന്നതിനും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ഊര്‍ജിതമാക്കി. ഇതി ന്റെഭാഗമായി മൂന്ന് പഞ്ചായത്തുകളിലെയും വനാതിര്‍ത്തികളില്‍ 27 കിലോമീറ്റര്‍ ദൂരത്തില്‍ തൂക്കുവേലി നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കി.
കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ പൂഞ്ചോല മുതല്‍ ഇഞ്ചിക്കുന്ന് വരെ ഒമ്പത് കിലോമീ റ്ററിലും പാമ്പന്‍തോട് മുതല്‍ പാങ്ങോട് വരെ ആറ് കിലോമീറ്ററിലും തൂക്കുവേലി സജ്ജമാണ്. തച്ചമ്പാറ പഞ്ചായത്തിലെ തരിപ്പപതി മുതല്‍ ഇഞ്ചിക്കുന്ന് വരെയും, കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം മുതല്‍ വേലിക്കാട് വരെയും ആറുകിലോമീറ്റര്‍ വീതം ദൂരത്തിലാണ് പ്രതിരോധി വേലി നിര്‍മിച്ചിട്ടുള്ളത്. ഇരുപഞ്ചായത്തുകളുടേയും പരിധിയിലായി 14 കിലോമീറ്റര്‍ വീതമാണ് പ്രതിരോധസംവിധാനമൊരുക്കുന്നത്. ബാക്കിയുള്ള 16 കിലോമീറ്ററിലെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികൂല കാലാവസ്ഥയും, ദുര്‍ഘടമായ ഭൂപ്രകൃതിയും ഉള്‍പ്പടെയുള്ള വിവിധപ്രതിസ ന്ധികളെ അതിജീവിച്ചാണ് വനാതിര്‍ത്തിയില്‍ തൂക്കുവേലി നിര്‍മാണം മുന്നോട്ട് പേകുന്നത്. അതേസമയം വനപാലകരുടെ നേതൃത്വത്തില്‍ വേലിയുടെ പരിപാലനം കൃത്യമായി നടത്തുന്നതിനാല്‍ കാട്ടാനകളുടെ കാടിറക്കത്തിന് താരതമ്യേന കുറവു വന്നിട്ടുണ്ട്. കരിമ്പ പഞ്ചായത്ത് അനുവദിച്ച ഫണ്ട് വിനിയോഗിച്ച് നാല് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് കരിമ്പ പരിധിയിലെ തൂക്കുവേലിയുടെ പരിപാലനം നടത്തിവരുന്നത്.
കാട്ടാനയ്ക്ക് പുറമെ, പുലി, കാട്ടുപന്നി, കുരങ്ങ് ഉള്പ്പടെയുള്ളവയുടെശല്യം മലയോര മേഖലയില്‍ രൂക്ഷമാണ്. പുലിഭീതി നിലനില്‍ക്കുന്ന തച്ചമ്പാറ പഞ്ചായത്തിലെ വാക്കോടന്‍, ചെന്തണ്ട് ഭാഗങ്ങളില്‍ നിന്നും മൂന്ന് പുലികളെ ഇതിനകം വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. ഈഭാഗങ്ങളില്‍ കാമറനിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കിയി ട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.വേനല്‍ കനക്കുന്നതോടെ വെള്ളംതേടി വന്യമൃഗ ങ്ങള് പുറത്തേക്ക് വരുന്നത് തടയാന്‍ കാടിനുള്ളില്‍ ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ നിര്‍മിക്കുകയും, നിലവിലുള്ള രണ്ട് കുളങ്ങളും, കോണ്‍ക്രീറ്റ് ചെക്ക് ഡാമുകളും വൃത്തിയാക്കി സംഭരണശേഷി വര്‍ധിപ്പിച്ചിട്ടുമുണ്ട്. കൂടാതെ വന്യജീവി സാന്നിധ്യം നിരീക്ഷിക്കാന്‍ സംഘര്‍ഷ സാധ്യതയുള്ള ഇടങ്ങളില്‍ നിരീക്ഷണത്തിന് കാമറകളും സ്ഥാപിച്ചിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.
മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് പഞ്ചായത്തുകളിലും ജനജാഗ്രതാസമിതികള്‍ പുന:സംഘടിപ്പിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
