കാഞ്ഞിരപ്പുഴ: നവകേരളം കര്‍മ്മ പദ്ധതിയില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്നും 3.90 കോടി രൂപ ചെലവഴിച്ച് പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്ക ന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ഹയര്‍ സെക്കന്‍ഡറി കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈന്‍വഴി ഉദ്ഘാടനം ചെയ്തു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി നിര്‍മിച്ച മൂന്നുനില കെട്ടിടത്തില്‍ ക്ലാസ് മുറി കളും ഓരോ നിലകളിലും ശുചിമുറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ കെ.ശാന്തകുമാരി എം.എല്‍.എ. അധ്യക്ഷയായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് ജോയ് ജോസഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍, വാര്‍ഡ് മെമ്പര്‍ വി.കെ റഷീന, കെ.ടി ഷമീര്‍, ഡി.ഇ.ഒ. വി.അനിത, പ്രിന്‍സിപ്പല്‍ പി.സന്തോഷ് കുമാര്‍, പി.ടി.എ. പ്രസിഡന്റ് പി.ജയരാജന്, ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. മണികണ്ഠന്, സ്റ്റാഫ് സെക്രട്ടറി മൈക്കിള്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
