പാലക്കാട് : ചെറിയ കോട്ട മൈതാനിയിൽ സംഘടിപ്പിച്ച ‘തുടി 2026 ഗോത്രമേള’ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാ ടനം ചെയ്തു. കുടുംബശ്രീ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പരമ്പരാഗത ആദിവാസി പ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിനായി ജില്ലാ മിഷന്റെ ആഭിമുഖ്യത്തിലാണ് ഗോത്രമേള സംഘടിപ്പിച്ചത്.
കാഞ്ഞിരപ്പുഴ, വണ്ടാഴി, പെരുമാട്ടി, പുതുശ്ശേരി, അയിലൂർ, പറമ്പിക്കുളം എന്നിങ്ങനെ ആറ് സി.ഡി.എസ്സുകളിൽ നിന്നുള്ള കലാകാരന്മാരാണ് ഗോത്രമേളയിൽ പങ്കെടുത്തത്.
മലസർനൃത്തം, കതിരുകളി, കൊട്ട്മാരാട്ടം കളി, മുറംകുലുക്കി പാട്ട് തുടങ്ങിയ പരമ്പ രാഗത ഗോത്ര കലാരൂപങ്ങൾ വേദിയിൽ അരങ്ങേറി. അന്യംനിന്നുപോകുന്ന ഇത്തരം കലാരൂപങ്ങളുടെ അവതരണം പുതുതലമുറയ്ക്ക് വേറിട്ട കാഴ്ചയായി. പതിനഞ്ചിലധി കം ആദിവാസി സംഘങ്ങൾ പങ്കെടുത്ത ഗോത്രമേളയിൽ പരമ്പരാഗത ആദിവാസി കലകളുടെയും സംസ്കാരത്തിന്റെയും പ്രൗഢി വിളിച്ചോതിയ കലാമേള കാണികൾക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്.
പങ്കെടുത്ത കലാകാർക്കും ഊരുമൂപ്പന്മാരേയും മന്ത്രി എം. ബി. രാജേഷ് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി അധ്യക്ഷനായി. ജില്ലാ മിഷൻ കോർഡിനേ റ്റർ പി. ഉണ്ണിക്കൃഷ്ണൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. ബി സുബാഷ് തുടങ്ങിയവർ പങ്കെടുത്തു.
