മണ്ണാര്‍ക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റ് ഇഫ്താര്‍ സംഗമവും, സംസ്ഥാന നേതാക്കള്ക്കുള്ളഅനുമോദന സദസ്സും കോടതിപ്പടി ഡോറോ കോര്‍ട്ട് യാര്‍ഡ് റൂഫ് ടോപ്പില്‍ നടന്നു.
ഇഫ്താര്‍ സംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എന്‍.എം.ആര് റസാഖ്, സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷിനാജ് റഹ്മാന്, ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫിറോസ് ബാബു എന്നിവരെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ഫിറോസ് ബാബു അധ്യക്ഷനായി.
നഗരസഭ ഡപ്യൂട്ടി ചെയര്‍ പേഴ്സണ്‍ കെ. ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, യൂണിറ്റ് രക്ഷാധികാരി ഇ.എ നാസര്‍, ജില്ലാ ട്രഷറര്‍ സുനു ആലത്തൂര്‍, വര്‍ക്കിങ് പ്രസിഡന്റ് കുഞ്ചപ്പന്‍, യൂണിറ്റ് സെക്രട്ടറി മിന്‍ഷാദ്, ട്രഷറര്‍ ജയന് ജ്യോതി തുടങ്ങിയവര്‍ സംസാരിച്ചു.
