അഗളി: അട്ടപ്പാടിയിലെ വനമേഖലയില്‍ കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ചെമ്മണ്ണൂര്‍ പൊട്ടിക്കല്‍ വനമേഖലയിലാണ് മൂനന് വയസുള്ള പിടിയാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ദഹനപ്രക്രിയ നടക്കാത്തതാണ് മരണകാരണമെന്നാണ് പോസ്റ്റുമാര്‍ട്ടത്തില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് പരിശോധനക്കെത്തിയ വനപാലകരാണഅ ആന ചരിഞ്ഞത് കണ്ടത്. കാട്ടാനക്കൂട്ടം അതിനുസമീപം നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ആനക്കൂട്ടം മാറിയതോടെ വെള്ളിയാഴ്ച രാവിലെ പോസ്റ്റുമാര്‍ട്ടം നടപടികളാരംഭിച്ചു. തുടര്‍ന്ന് ജഡം വനത്തില്‍ സംസ്കരിച്ചു. content copied from mathrubhumi
