കല്ലടിക്കോട്: മലയോര മേഖലയായ കല്ലടിക്കോട്ടും ഞാറക്കോട്ടും കാട്ടാനകള്‍ കൃഷി കള്‍ നശിപ്പിച്ചു. കല്ലടിക്കോട് മേലേപ്പയ്യാനി തുറക്കല്‍ ജോസിന്റെ വഴകളും പച്ചക്കറി കളും തെങ്ങുമാണ് കഴിഞ്ഞദിവസം കാട്ടാനാക്കൂട്ടം നശിപ്പിച്ചത്. പതിനഞ്ചു ലക്ഷം രൂപയുടെ നഷ്ട്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.വീടിനു സമീപംവരെ എത്തിയ കാട്ടാ നക്കൂട്ടമാണ് കൃഷികള്‍ നശിപ്പിച്ചത്. രാവിലെ വീടിനു പുറത്തിറങ്ങിയ കുളമ്പള്ളി ക്കട്ടയില് ജോസാണ് ആദ്യം കാട്ടാനക്കൂട്ടത്തെ കാണുന്നത്. തുടര്‍ന്ന് ബഹളംവെച്ച തോടെ ആനകള്‍ സമീപത്തെ റബര്‍തോട്ടത്തിലേയ്ക്ക് കയറി. ഈ മേഖലയില്‍ ആന കള്‍ സ്ഥിരമായി ഇറങ്ങാറുള്ളതാണ്.
ജനവാസ മേഖലയോട് ചേര്‍ന്നുകിടക്കുന്ന കല്ലടിക്കോടന്‍ മലയില്‍ നിന്നാണ് കാട്ടാന കള്‍ എത്തുന്നത്. ചക്കാംതൊടിയിലും, മുട്ടിയങ്കാടും കാട്ടാനകള്തമ്പടിക്കാറുണ്ട്. ടാപ്പിങ്ങിനു പോകുന്നവര്‍ ആനകളെ കണ്ട് ഓടി മാറുന്നതും പതിവാണ്. രാത്രി വൈകി ജോലി കഴിഞ്ഞ് മടങ്ങുന്നവര്‍ ആനകളെ പേടിച്ചു വീട്ടിലേക്ക് വരാന്‍ ഭയക്കുകയാണ്. ദൂരയാത്ര കഴിഞ്ഞു രാത്രി എത്തിപ്പെടുന്ന പലരും റെയില്‍വേസ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡുകളിലോ മറ്റോ ഇരുന്ന് നേരം വെളുത്തതിനുശേഷമാണ് വീട്ടിലേയ്ക്ക് വരുന്ന ത്. കാട്ടാനകള്‍ക്കു പുറമെ മാനുകളും കുരങ്ങുകളും കാട്ടു പോത്തുകളും പുലിയും കൃഷിയിടങ്ങളില്‍ എത്താറുണ്ട്. വനത്തിനോട് ചേര്‍ന്ന പ്രദേശങ്ങളായ പരുത്തി, കോര്‍ മ, കണ്ണാടുംചോല, ഞാറകോട്, കയ്യുറ, അരുമണിക്കാട്, വക്കീല്തോട്ടം എന്നിവിട ങ്ങളിലും കാട്ടാനയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.
വൈദ്യുത വേലി തകര്‍ത്താണ് പലയിടത്തും കാട്ടാന കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്. ദ്രുതകര്‍മ്മ സേന യുടെ പരിശോധനകള്‍ നടക്കാറുണ്ട്. കല്ലംചോല, പാങ്ങ്, ചെര്റ്റുമല, കൂമന്‍കുണ്ട്, മീന്‍വല്ലം, കരിമല, തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനകള്‍ കൃഷി നശി പ്പിക്കുന്നതും പതിവാണ്. കാട്ടാനകള്‍ ജനവാസ മേഖലകളില്‍ എത്താതിരിക്കാന്‍ വനാതിര്‍ത്തയില്‍ കിടങ്ങു നിര്‍മിച്ച്, റെയില്‍ ഫെന്‍സിങ്ങും തൂക്കുവേലിയും സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ച മേലേപ്പയാനി തുറക്കല്‍ ജോസിന്റെ കൃഷിയിട ത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കളായ ഫാ.ജോജി വടക്കേക്കര, രാജേഷ് നടുവത്താനി, ജോസ് പുതുപ്പള്ളില്‍, മാത്യും ചേപ്പനാംകുന്നേല്, ജോസ് കുളമ്പുള്ളി ക്കട്ടയില്, കുര്യന് തോട്ടുപ്പുറത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
