മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധി ച്ചുള്ള സാംസ്കാരിക സമ്മേളനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി സച്ചിദാനന്ദന് അധ്യക്ഷനായി.
ചടങ്ങില്‍ ആലിപ്പറമ്പ് ശിവരാമ പൊതുവാളിന്റെ സ്മരണാര്‍ഥമുള്ള വാദ്യപ്രവീണ പുരസ്കാരം ഇടയ്ക്ക കലാകാരന് തിരുവില്വാമല ഹരിക്ക് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ് ജോമോന് ജോണ്‍ സമ്മാനിച്ചു. പുരസ്ക്കാര ജേതാവിനുള്ള ശില്പവും പ്രശസ്തിപത്രവും നഗരസഭാ ചെയര്‍പേഴ്സണ്‍ കെ സജ്ന സമര്‍പ്പിച്ചു.അവാര്‍ഡ് ജൂറി കമ്മിറ്റി ചെയര്മാന് ഡോ.എന്‍.പി വിജയകൃഷ്ണന് പുരസ്കാരജേതാവിനെ പരിചയപ്പെടുത്തി. ക്ഷേത്രം മാനേജിങ് ട്രസ്റ്റി കെ.എം ബാലചന്ദ്രനുണ്ണി പൊന്നാടയണിയിച്ചു.ഡോ.എ. പി രാധാകൃഷ്ണന് ക്യാഷ് അവാര്‍ഡ് നല്കി.
ക്രൈം ബ്രാഞ്ച് എസ്.പി. ഫിറോസ് എം.ഷഫീഖ്, സംസ്ഥാന അധ്യാപക ജേതാവ് പി.ഗിരീഷ്, പി.എം വ്യാസന്, അഞ്ജു സജീവ്, പി.മുഹമ്മദ് സിദാന്, വിപഞ്ചിക എന്നിവരെ പാലക്കാട് അഡീഷണല്‍ എസ്.പി. ഷിനോജ് ആദരിച്ചു.പൂരാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം പുരുഷോത്തമന്, ട്രഷറര്‍ എം.എസ് വിജയന്, നഗരസഭ കൗണ്‍സിലര്‍മാരായ കെ.ഷീബ, എസ്.ചന്ദ്രശേഖര്‍,എന്നിവര്‍ സംസാരിച്ചു.
