ഷോളയൂര്‍: ഷോളയൂര്‍-ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംയുക്തമായി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ക്കായി സംഘ ടിപ്പിക്കുന്ന ത്രിദിന പരിശീലന പരിപാടി ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫി സില് തുടക്കമായി. ആദ്യഘട്ടത്തില്‍ 35 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പാലി യേറ്റീവ് കെയര്‍ രോഗികളുടെ വീടുകളിലെത്തി ശുശ്രൂഷ ഉള്‍പ്പടെയുള്ള പരിശീലന മാണ് നല്‍കുന്നത്.
പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.എസ് ചിത്ര ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ രാഹുല്‍ നായര്‍ അധ്യക്ഷനായി. ആനക്കട്ടി കുടും ബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര് വിശാഖ് മുഖ്യാതിഥിയായി.
ഷോളയൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫിസര്‍ ഡോ. മീര ഗുപ്ത, ഡോ.ശ്രീരാഗ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി, എം.എല്‍.എസ്.പി. ജിസമോള്‍, പാലിയേറ്റീവ് കെയര്‍ നഴ്സുമാരായ എല്‍സി വര്‍ഗീസ്, ഗ്ലാഡിസ് എന്നിവര്‍ ക്ലാസെടുത്തു. എസ്.ടി. പ്രമോട്ടര്‍ മുരുകന് സംസാരിച്ചു.
