മണ്ണാര്‍ക്കാട്: തച്ചമ്പാറ പഞ്ചായത്തിലെ വാക്കോടന്‍ നിരവുഭാഗത്ത് നിന്നും പിടികൂടി യ പുള്ളിപ്പുലിയെ ധോണിയിലെ വന്യജീവി ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. പുലിയു ടെ ആരോഗ്യസ്ഥിതിയും മറ്റും നിരീക്ഷിച്ചശേഷം ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശാനു സരണമാകും തുടര്‍നടപടികളുണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു.
നിരവില്‍ ആക്കാമറ്റം ജോര്‍ജ് ജോസഫിന്റെ പറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് നാലുവയസ്സ് മതിക്കുന്ന ആണ്‍പുലി കുടുങ്ങിയത്. പുലി കൂട്ടി ലകപ്പെട്ടതറിഞ്ഞ് നിരവധി ആളുകള്‍ സ്ഥലത്തെത്തിയിരുന്നു. പുലിയെ കൊണ്ടുപോ കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമുയര്‍ന്നിരുന്നു. പുലിയെ ശിരുവാണിയില്‍ തുറന്നുവിടരുതെന്നും പ്രദേശത്ത് തുടര്‍ന്നും കൂടുസ്ഥാപിക്കണമെന്നും നാട്ടുകാര്‍ വനപാലകരോട് ആവശ്യപ്പെട്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്കിയ ഉറപ്പിന് മേലാണ് പുലിയെ മണ്ണാര്‍ക്കാട്ടെ വനംവകുപ്പിന്റെ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ ഒരുദിവസത്തോളം നിരീക്ഷിച്ചശേഷമാണ് ബുധനാഴ്ച രാവിലെയോടെ ആര്.ആര്.ടി യും വനപാലകരും ചേര്‍ന്ന് പുലിയെ ധോണിയിലേക്ക് മാറ്റിയത്.
ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ.ഡേവിഡ് എബ്രഹാമെത്തി പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചിരുന്നു. പുലിയ്ക്ക് നിലവില്‍ ആരോഗ്യപരമായ കുഴപ്പങ്ങളൊന്നു മില്ലെന്ന് അധികൃതര്‍ പറഞ്ഞു.അതേസമയം പുലിയെ എവിടെ തുറന്നുവിടുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും മണ്ണാര്‍ക്കാടന്‍ വനമേഖലയില്‍ വിടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാക്കോടന്‍ മലയടിവാരത്തുനിന്നും രണ്ടുമാസത്തിനിടെ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങുന്ന മൂന്നാമത്തെ പുലിയാണിത്.
