മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ ഭക്തിനിര്‍ഭരമായ പ്രഥമ ആറാ ട്ടോടെ മണ്ണാര്‍ക്കാട് പൂരാഘോഷത്തിന് വര്‍ണാഭമായ തുടക്കം.ഇനി ഒരാഴ്ചക്കാലം നാടിന്റെ നാനാവഴികളും ഈക്ഷേത്രമുറ്റത്തേക്കെത്തും. രാത്രി 11ന് പൂരം കൊട്ടിപ്പു റപ്പെട്ടപ്പോള് ക്ഷേത്രാങ്കണവും പരിസരവും ഭക്തിയുടെ നിറവിലായി.
പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി സച്ചിദാനന്ദന്, ജനറല്‍ സെക്രട്ടറി എം. പുരുഷോത്തമന്, ട്രഷറര്‍ എം.എസ് വിജയന്, ശ്രീകുമാര്‍ കുറുപ്പ്, ഡോ.രാജന് പുല്ലങ്കാ ട്ടില്, പി.ചന്ദ്രശേഖരന്, പി.കെ കൃഷ്ണദാസ്, ഗോപാലകൃഷ്ണന്, പി.കെ മോഹന്‍ദാസ് തുടങ്ങിയവരുടേയും നൂറുകണക്കിന് ഭക്തരുടേയും അകമ്പടിയോടെ ദേവിയെ ആറാട്ടുകടവിലേക്ക് ആനയിച്ചു. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രാ ങ്കണത്തില്‍ ഉറഞ്ഞുതുള്ളിയ കോമരങ്ങള്‍ കല്‍പ്പന പുറപ്പെടുവിച്ചശേഷമാണ് ഉദയര്‍ കുന്ന് ഭഗവതിയുടെ തിടമ്പ് ആനയുടെ മുകളിലേറ്റിയത്. തുടര്‍ന്ന് ആചാരവെടിമുഴങ്ങി യതോടെ മണ്ണാര്‍ക്കാട് പൂരാഘോഷത്തിന് തുടക്കം കുറിച്ചുള്ള പുറപ്പാട് നടന്നു.
രണ്ടാംപൂരം മുതല്‍ ചെറിയാറാട്ട് വരെ രാവിലെയും രാത്രിയിലുമായി ദേവിയുടെ രണ്ട് ആറാട്ടെഴുന്നെള്ളിപ്പുണ്ടാകും .ബുധനാഴ്ച വൈകിട്ട് പി.എം വ്യാസന് അവതരിപ്പിച്ച ആധ്യാത്മിക പ്രഭാഷണം, മണ്ണാര്‍ക്കാട് മെഗാതിരുവാതിര ഗ്രുപ്പ് അവതരിപ്പിച്ച തിരുവാതിരക്കളി, വാദ്യപ്രവീണ പുരസ്കാര സമര്‍പ്പണം, ഉണര്‍വ് ചേറുംകുളം അവതരിപ്പിച്ച െൈകാട്ടിക്കളി, നാടന്‍കലാരൂപങ്ങളും ആറാട്ടെഴുന്നെള്ളിപ്പിനുശേഷം മേളം-ഇടയ്ക്ക് പ്രദക്ഷിണവുമുണ്ടായി.
