കാഞ്ഞിരപ്പുഴ:തലമുറകള്‍ക്ക് അറിവുപകര്‍ന്ന പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് 125-ാം വര്‍ഷത്തെ ജൂബിലി സമ്മാനമായി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുങ്ങി. വികസനകുതിപ്പിന്റെ പുതിയ അധ്യായം കുറിച്ച് കിഫ്ബി ഫണ്ടില്‍ നിന്നും 3.90 കോടി ചെലവില്‍ നിര്‍മിച്ച ബഹുനില മന്ദിരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നാടിന് സമര്‍പ്പിക്കും.
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ‘വിദ്യാകിരണം’ മിഷനില്‍ ഉള്‍പ്പെടുത്തി യാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ ഒന്‍പത് ക്ലാസ് മുറി കളാണ് ഉള്ളത്. ഓരോനിലകളിലും പ്രത്യേകം ശുചിമുറി കോംപ്ലക്സുകളും ഒരുക്കി യിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനം ദ്രുതഗതി യിലാണ് പൂര്‍ത്തിയാക്കിയത്. അന്തരിച്ച മുന്‍ എം.എല്‍.എ. കെ.വി വിജയദാസ്, നില വിലെ എം.എല്‍.എ. കെ.ശാന്തകുമാരി എന്നിവരുടെ നിരന്തരമായ പരിശ്രമങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്‍ഡറി വിദ്യാലയമാണിത്. 1700-ലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സംസ്ഥാന സര് ക്കാരിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ഇടപെടലിലൂടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. പുതിയ കെട്ടിടം ഉയര്‍ന്നതിലൂടെ സ്കൂളിന്റെ വലിയൊരു സ്വപ്നംകൂടിയാണ് യാഥാര്‍ഥ്യമാകുന്നത്.
ഉദ്ഘാടന ചടങ്ങില്‍ കെ.ശാന്തകുമാരി എം.എല്‍.എ. അധ്യക്ഷയാകും. ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് ടി.എം ശശി മുഖ്യാതിഥിയാകും. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡ ന്റ് അശ്വതി ചന്ദ്രന്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം ബീനാ ജോയ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി ഷെമീര്‍, വാര്‍ഡ് മെമ്പര്‍ വി.കെ റെഷീന, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.സന്തോഷ്കുമാര്‍, പി.ടി.എ. പ്രസിഡന്റ് പി.ജയരാജന്, പ്രധാന അധ്യാപിക ടി.സബിത, മറ്റ് വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, രക്ഷാകര്ത്താക്കള്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
