പാലക്കാട്: ‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പട്ടയ മിഷനിലൂടെ ജില്ലയില്‍ റെക്കോര്‍ഡ് നേട്ടം. 2016 മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 62,561 പട്ടയങ്ങളാണ് ജില്ലയില്‍ ആകെ വിതരണം ചെയ്തത്. സ്വന്തമായി ഒരുതുണ്ട് ഭൂമി എന്ന ജനങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പട്ടയ വിതരണത്തില്‍ വലിയ നേട്ടമാണ് ഉണ്ടായത്.
കണക്കുകളില്‍ കുതിച്ചുചാട്ടം
2016 മുതല്‍ 2021 വരെയുള്ള കാലത്ത് 13,615 പട്ടയങ്ങള്‍ വിതരണം ചെയ്തപ്പോള്‍, 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഇത് ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഈ നാല് വര്‍ഷത്തിനിടെ മാത്രം 48,946 പട്ടയങ്ങളാണ് അര്‍ഹരിലേക്ക് എത്തിയത്. 2025-ല്‍ മാത്രം 11,408 പട്ടയങ്ങള്‍ വിതരണം ചെയ്തു. മെയ് 8-ന് നടന്ന പട്ടയമേളയില്‍ 9,050 പട്ടയങ്ങളും ജൂലൈ 15-ന് നടന്ന മേളയില്‍ 2,358 പട്ടയങ്ങളും വിതരണം ചെയ്തു. ഇതില്‍ എല്‍.ടി പട്ടയങ്ങള്‍ കൂടാതെ എല്‍.എ പട്ടയങ്ങള്‍, മിച്ചഭൂമി പട്ടയങ്ങള്‍, വനാവകാശ പട്ടയങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.ജനിച്ച് വളര്‍ന്ന മണ്ണിന് കൈവശരേഖയെന്ന സാധാരണക്കാരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനാണ് പട്ടയ മിഷന്റെയും പട്ടയ അസംബ്ലികളുടെയും ഏകോപനത്തിലൂടെ പരിഹാരമായിരിക്കുന്നത്.
ജില്ലാതല പട്ടയമേള നാളെ മുണ്ടൂരില്‍
വ്യാഴാഴ്ച മുണ്ടൂര്‍ എബ്രാസണ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ജില്ലാതല പട്ടയ മേളയില്‍ 4,762 പട്ടയങ്ങള്‍ വിതരണത്തിന് തയാറായിട്ടുള്ളതായി അധികൃതര്‍ അറി യിച്ചു.ഇതില്‍ 1,000 എണ്ണം ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളാണ്. 400 പി.എ. ആര് (ഇറിഗേഷന്‍) പട്ടയം, 47 ലാന്‍ഡ് അസൈന്മെന്റ് പട്ടയം, 29 മിച്ചഭൂമി പട്ടയം, 15 എസ്.ടി പട്ടയം, ഒന്‍പത് എല്‍.എ.ജി (2) പട്ടയം എന്നിങ്ങനെ വിവിധ തരത്തിലുള്ള പട്ട യങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. മണ്ഡലാടിസ്ഥാനത്തില്‍ നല്കുന്ന പട്ടയങ്ങളില്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്നത് മണ്ണാര്‍ക്കാട് മണ്ഡലത്തിലാണ്. 780 പട്ടയങ്ങളാണ് ഇവിടെ വിതരണത്തിന് തയാറായത്. നെന്മാറ- 330, ചിറ്റൂര്‍- 333, മല മ്പുഴ- 319, പാലക്കാട്- 311, കോങ്ങാട് -499, തരൂര്‍- 483, തൃത്താല- 238, ഒറ്റപ്പാലം- 362, ഷൊ ര്ണ്ണൂര്- 205, ആലത്തൂര്‍- 680, പട്ടാമ്പി- 227 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളില്‍ വിത രണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം. മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവര്‍ പട്ടയം വിതരണം ചെയ്യും.
