തച്ചനാട്ടുകര: മാനവിക ഐക്യത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം പകര്‍ന്ന് എം.എസ്.എം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകല്‍ കാരുണ്യ അഗതി മന്ദിര ത്തില്‍ ഇഫ്താര്‍ സംഗമം ഒരുക്കി. ‘വ്രതം ആത്മവിശുദ്ധിക്ക്’ എന്ന പ്രമേയത്തില്‍ റമദാന് കാംപെയിന്റെ ഭാഗമായി നടന്ന സംഗമം സംസ്ഥാന പ്രസിഡന്റ് നിയാസ് പുളിക്കലക ത്ത് ഉദ്ഘാടനം ചെയ്തു.
വിഭാഗീയതയും വിദ്വേഷവും പരത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തി ല്‍ സൗഹാര്‍ദ്ദങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഇത്തരം ഒത്തുചേരലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതസഹിഷ്ണുതക്കും സാംസ്കാരിക ഐക്യം ശക്തിപ്പെടു ത്താനും എം.എസ്.എസ്. മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസി ഡന്റ് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഹമീദ് കൊമ്പത്ത് അധ്യ ക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് നിസാമുദ്ദീന്‍ റമദാന് സന്ദേശം നല്കി.
അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി, തച്ചനാട്ടുകര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഹംസ, കാരുണ്യ ചെയര്മാന് കെ.പി മുഹമ്മദലി ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി പി.ഹസ്സന് ഹാജി, ട്രഷറര്‍ കെ.പി.അബ്ദുല്‍ നാസര്‍, എ.കെ വിനോദ്, എന്‍.അസ്മ ഫാത്തിമ, തച്ചനാട്ടുകര റൂറല്‍ ക്രെഡിറ്റ് സൊസൈ റ്റി പ്രസിഡന്റ് കെ. മധുസൂദനന്, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശിവപ്രസാദ് പാലോട്, ലയണ്‍സ് ക്ലബ് സെക്രട്ടറി പി.ഉണ്ണികൃഷ്ണന്, കാഴ്ച സാംസ്കാരിക വേദി പ്രസി ഡന്റ് ചൂരക്കാട്ടില്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും എം.എസ്.എസ് ജില്ലാ,യൂണിറ്റ് ഭാരവാഹി കളും അഗതിമന്ദിരം അന്തേവാസികളും സംഗമത്തില്‍ പങ്കെടുത്തു. കാംപെയിന്റെ ഭാഗമായി കിറ്റ് വിതരണം, കാന്‍സര്‍, വൃക്ക രോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവയും നടക്കുമെന്ന് എം.എസ്.എസ്. ഭാരവാഹികള്‍ അറിയിച്ചു.
