അലനല്ലൂര്‍: വിശുദ്ധ റമദാന് ആത്മീയവിശുദ്ധിയും സാമൂഹിക അവബോധവും പകര്‍ന്ന മാസമാണെന്ന് എടത്തനാട്ടുകര അല്‍ഹിക്മ അറബിക് കോളജ് വിസ്ഡം സ്റ്റുഡന്റ്സ് സംഘടിപ്പിച്ച ‘ഈലാഹ്’ ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു.റമദാന് പകര്ന്നുനല്കുന്ന ആത്മീയശുദ്ധിയും ധാര്‍മ്മികമൂല്യങ്ങളും ജീവിതത്തില്‍ പകര്‍ത്തി സന്ദേശപ്രചാരണങ്ങള്‍ ശക്തിപ്പെടുത്തണം. ആത്മനിയന്ത്രണം, സഹനശീലം, കാരുണ്യം, സാമൂഹിക ഐക്യം എന്നിവ വളര്‍ത്തുന്ന റമദാനിലെ മഹത്തായ സന്ദേശം ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ഥി സമൂഹം മുന്നോട്ട് വരണമെന്നും സംഗമം ആഹ്വാനം ചെയ്തു.
സമൂഹത്തിലെ ദാരിദ്ര്യവും ദുരിതവും അനുഭവിക്കുന്നവരോട് കരുതലും സഹകര ണവും പുലര്‍ത്തുകയും, റമദാന് കാലത്ത് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ അനിവാര്യത സമൂഹം തിരിച്ചറിയണം. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനും മാനവികമൂല്യങ്ങളുടെ പ്രചരണത്തിനും പ്രാധാന്യം നല്കാന് വിദ്യാര്‍ഥി സംഘടനകളും മത-സാമൂഹിക സംഘടനകളും മുന്നോട്ട് വരണം. റമദാന് ഉള്‍പ്പെടെയുള്ള ആഘോഷ കാലത്തെ വിപണിയിലെ വിലക്കയറ്റവും അനാവശ്യ ചൂഷണങ്ങളും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ ഐ.എം.ഇ. വി.ഷൗക്കത്തലി അന്‍സാരി അധ്യക്ഷനായി.വിസ്ഡം-യൂത്ത്-സ്റ്റുഡന്‍സ് ഭാരവാഹികളായ കെ.താജുദ്ധീന്‍ സ്വലാഹി, റഷീദ് അല്‍ ഹികമി, റഷീദ് കൊടക്കാട്ട്, ഒ.മുഹമ്മദ് അന്‍വര്‍, അഷ്റഫ് അല്‍ ഹികമി, മാജിദ് മണ്ണാര്‍ക്കാട്, കെ.ഉണ്ണീന്‍ ബാപ്പു, നേര്‍പഥം വാരിക എഡിറ്റര്‍ ഉസ്മാന് പാലക്കാഴി, വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷഫീഖ് അല്‍ ഹികമി യൂണിയന് പ്രസിഡന്റ് അഫ്സല് കൊടുവായൂര്‍, സെക്രട്ടറി എം. മുഹ്സിന് തുടങ്ങിയവര്‍ സംസാരിച്ചു.
