കോട്ടോപ്പാടം: തച്ചനാട്ടുകര സമഗ്ര കുടിവെള്ള പദ്ധതിയില്‍ നിന്നും കോട്ടോപ്പാടം – അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായുള്ള പൈപ്പിടല്‍ പ്രവൃത്തികള്‍ നാട്ടുകല്‍ – ഭീമനാട് പാതയിലെ ചേപ്പിലായി ഭാഗത്ത് പുനരാരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വൈകിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്ന ഈ ഭാഗത്തെ പ്രവൃത്തികള്‍ ജലഅതോറിറ്റിയും പൊതുമരാമത്ത് വകുപ്പും സംയുക്ത പരി ശോധന നടത്തിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
വയലുകള്‍ വരുന്ന ഈ ഭാഗത്തെ 130 മീറ്റര്‍ ദൂരത്തില്‍ റോഡ് മുറിച്ച് ഉള്‍പ്പടെ പൈപ്പു കള്‍ വിന്യസിക്കുകയാണ് ചെയ്യുന്നത്. ഗതാഗതം നിയന്ത്രിച്ചുകൊണ്ടുള്ള പ്രവൃത്തികള്‍ ഒരാഴ്ചയോടെ പൂര്‍ത്തീകരിക്കാനാണ് അധികൃതരുടെ ശ്രമം. തച്ചനാട്ടുകര, കോട്ടോപ്പാ ടം, അലനല്ലൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളിലെ 22,000 വീടുകളിലേക്ക് കുടിവെള്ളമെ ത്തിക്കുന്നതിനായി 201 കോടി ചെലവിലാണ് തച്ചനാട്ടുകര സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. ചെത്തല്ലൂര്‍ മുറിയങ്കണ്ണിപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുടി വെള്ള പദ്ധതിക്കായി നാട്ടുകല്‍ തേങ്ങാക്കണ്ടം മലയില്‍ 66 ലക്ഷംലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയും നിര്‍മിക്കുന്നുണ്ട്. ഇവിടെ നിന്നാണ് കോട്ടോപ്പാടം, അലനല്ലൂര്‍ ഭാഗങ്ങളിലേക്കും ജലവിതരണം നടത്തുക.
ഇതിനായി പാലക്കാട് – കോഴിക്കോട് ദേശീയപാതയ്ക്ക് സമീപം നാട്ടുകല്‍ 55-ാംമൈല്‍ – ഭീമനാട് റോഡ് ആരംഭിക്കുന്നതിന്റെ ഇടതുവശത്തായി അലനല്ലൂര്‍ പഞ്ചായത്തി ലേക്ക് 700 മില്ലീമീറ്റര്‍ വ്യാസമുള്ളതും മറുവശത്ത് കോട്ടോപ്പാടം പഞ്ചായത്തിലേക്കായി 500 മില്ലീമീറ്റര്‍ വ്യാസമുള്ളതുമായ പൈപ്പുകള്‍ നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. എഴുപത് മീറ്ററോളം ഭാഗത്ത കൂടി പൈപ്പുകള്‍ വിന്യസിക്കുന്നതോടെ ഇതും പൂര്‍ത്തിയാകും. ആകെ 3.300 കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ ഇരുവശത്തുമായി പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ആരംഭിച്ചത്. പ്രവൃ ത്തികള് മൂലം റോഡിനുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ 1.78 കോടി രൂപ ജല അതോറിറ്റി കെട്ടിവച്ചിട്ടുണ്ട്. രണ്ട് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു ശ്രമമെങ്കിലും സാങ്കേതിക തടസങ്ങളാല്‍ നീണ്ടുപോവു കയായിരുന്നു.
ചേപ്പിലായി ഭാഗത്ത് റോഡിന്റെ ഉപരിതലം പൊളിച്ച ഭാഗത്ത് ജി.എസ്.ബി, വെറ്റ്മി ക്സ് മിശ്രിതമിട്ട് താത്കാലികമായി നിരപ്പാക്കുമെന്നും ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.
