അലനല്ലൂര്‍: ഭീമനാട് പെരിമ്പടാരിയില്‍ ചന്തംനിറച്ച് പുളിങ്കുന്ന് മാരിയമ്മന്‍ കോവില്‍ പൂജാമഹോത്സവത്തിന് ഭക്തിസാന്ദ്രമായസമാപനം.വാദ്യമേളങ്ങളും വര്‍ണക്കാഴ്ചകളും ഒരുക്കിയ എഴുന്നള്ളത്ത് വര്‍ണാഭമായി.
പ്രധാന ഉത്സവദിനമായ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പീഠംമുക്കല്‍,നിവേദ്യപൂജ എന്നിവയ്ക്കുശേഷം കൊട്ടിയറിക്കലും പറയെടുപ്പുമുണ്ടായി. ഉച്ചപൂജ, അന്നദാനം എന്നിവയും നടന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് കോവിലില്‍ നിന്നും ഭീമനാട് ലങ്കേത്ത് അയ്യപ്പക്ഷേ ത്ര പരിസരത്തേക്ക് എഴുന്നള്ളത്ത് നടന്നത്. കുംഭാട്ടം, തമ്പോലം, പൂക്കാവടി, ചെണ്ടമേ ളം എന്നിവ അകമ്പടിയേകി. വൈകിട്ട് കോവിലില്‍ ദീപാരാധയുമുണ്ടായി.
രാത്രിയോടെ എഴുന്നള്ളത്ത് കോവിലില്‍ തിരിച്ചെത്തി. തുടര്‍ന്ന് കുംഭാട്ടം, കാവടി യാട്ടം, ഡബിള്‍ തായമ്പക, കുംഭം നിറക്കല്‍, ഉടുക്കടിപ്പാട്ട് എന്നിവയും നടന്നു. നാടി ന്റെ നാനാദിക്കുകളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് മൂന്നുദിവസങ്ങളി ലായി നടന്ന പൂജാമഹോത്സവ ചടങ്ങുകളില്‍ പങ്കുചേരാനായെത്തിയത്.
