എടത്തനാട്ടുകര:രക്ഷിതാക്കള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാക്ഷരത നല്കു ക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂളില്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘സര്‍വ്വം എ.ഐ. മയം’ പദ്ധതി തുടങ്ങി. മുതിര് ന്നവര്‍ക്കിടയില്‍ നിര്‍മിതബുദ്ധിയെ സംബന്ധിച്ച് അറിവ് വര്‍ധിപ്പിക്കുന്നതിനായി കൈറ്റ് തുടക്കം കുറിച്ച സാക്ഷരത യജ്ഞമാണിത്. .
ഐ.യുടെ അനന്തസാധ്യതകള്‍, അതില്‍ അടങ്ങിയിരിക്കുന്ന ചതിക്കുഴികള്‍, ദൈനം ദിന ജീവിതത്തില്‍ സ്മാര്‍ട്ട് ഫോണിലൂടെയുള്ള എ.ഐ. ഉപയോഗം, ചാറ്റ് ജി.പി.ടി, മെറ്റ, ഗൂഗിള്‍ ലെന്‍സ് എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ ക്ലാസ്സെടുത്തു.
പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപ കന് കെ.എ അബ്ദുമനാഫ് അധ്യക്ഷനായി. അധ്യാപകരായ വി.പി ഉമ്മര്‍, കെ.പി ശോഭന, പി.അബ്ദുസ്സലാം, റീന, രതിക, സി. സക്കീന, സി. രാധ, സി.ആര്.സി കോഡിനേറ്റര്‍ എം. ഫസീല, ലിറ്റില്‍ കൈറ്റ്സ് മെന്റര്‍മാരായ എം. ജിജേഷ്, എ. സുനിത എന്നിവര്‍ സംസാരിച്ചു.
