കോട്ടോപ്പാടം: എട്ടുകോടി രൂപയുടെ സമഗ്ര വികസന പദ്ധതി നിര്‍ദേശങ്ങളുമായി കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍. 2026-27 സാമ്പത്തികവര്‍ഷത്തില്‍ പി.എം.എ.വൈ. ലൈഫ് സമ്പൂര്‍ണ ഭവന പദ്ധതികളുടെ തുടര്‍ച്ചക്ക് പ്രാധാന്യം നല്‍കും.
ഗ്രാമീണ റോഡുകളുടെ വികസനം, പാലിയേറ്റീവ് കെയര്‍,ആശ്രയ പദ്ധതി,അംഗന് വാടി പോഷകാഹാര പദ്ധതി, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്, ശുചിത്വം, മാലിന്യ സംസ്കരണം, അതിദാരിദ്ര്യ ലഘൂകരണം, കാര്‍ഷിക വികസനം, ജലസംരക്ഷ ണം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വിവിധ പദ്ധതികള്‍ തുടങ്ങിയവക്ക് ഊന്ന ല്‍ നല്‍കിയുള്ള നിര്‍ദേശങ്ങളും സെമിനാറില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് അധ്യക്ഷയായി.കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്തംഗം റഫീഖ പാറോക്കോട് പ്രകാശനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍, സ്ഥിരം സമിതി അധ്യക്ഷരായ സൈനുദ്ദീന്‍ താളിയില്‍, സി.ടി സുമയ്യ, ദീപ ഷിന്റോ, ബ്ലോക്ക് പഞ്ചായ ത്തംഗങ്ങളായ അസീസ് ഭീമനാട്, രഞ്ജിത്ത് പോറ്റുര്, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി. മുരളീധരന്,റഷീദ് മുത്തനില്‍,പറമ്പത്ത് മുഹമ്മദലി, പി.കുഞ്ഞിമുഹമ്മദ്,ഷാനിര്‍ ബാബു, കെ.ആസിഫലി, സിനി നിജോ, കെ. നൗഷാദ്, രജനി ഇടമുറ്റത്ത്, കെ.മുഹമ്മദ് ബഷീര്‍, മുഹമ്മദ് സാലിം, അയ്യപ്പന്, ഫാത്തിമ സുഹ്റ, കെ. ജസീന, ഫാത്തിമത്തുല്‍ ഹുസ്ന, ആമിനക്കുട്ടി, പി.ആര് രജിത, കെ.ടി സുല്‍ഫത്ത്, സ്മിജിത, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍, ആസൂത്രണ സമിതി അംഗങ്ങളായ എ. അസൈനാര്‍, പാറയില്‍ മുഹമ്മദലി, പാറശ്ശേരി ഹസ്സന്, ഹമീദ് കൊമ്പത്ത്, കെ.ടി അബ്ദുള്ള, സി.ജെ.രമേഷ്, ടി.കെ ഇപ്പു, പി.കൊച്ചുനാരായണന്, എ.കുഞ്ഞയമു, കെ.യു ഹംസ, അസിസ്റ്റന്റ് സെക്രട്ടറി കെ.ഹരിപ്രസാദ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍, അംഗന് വാടി, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
