വാക്കോടന്മേഖലയില് നിന്നും പിടിയിലാകുന്നത് ഇത് മൂന്നാമത്തെ പുലി
തച്ചമ്പാറ:പാലക്കയം വാക്കോടന്നിരവ് ഭാഗത്ത് ആടുകളെ കൊന്ന വന്യമൃഗത്തെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കൂടിന്റെ മറ്റൊരു അറയില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനായെത്തിയ വീട്ടമ്മയാണ് കൂട്ടിലകപ്പെട്ട പുലിയെ കണ്ടത്. വിവരമറിയിച്ചപ്രകാരം വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ശനിചാഴ്ച രാത്രിയിലാണ് പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.മനോജിന്റെ നേതൃത്വത്തില്‍ കൂടുസ്ഥാപിച്ചത്. പ്രദേശവാസിയായ ആക്കാമറ്റം ജോര്‍ജ് ജോസഫിന്റെ അഞ്ച് ആടുകളെ വന്യമൃഗം കൊന്ന സാഹചര്യ ത്തില്‍ കെ.ശാന്തകുമാരി എം.എല്‍.എയുടെ നിര്‍ദേശപ്രകാരവും നാട്ടുകാരുടെ ആവ ശ്യവും കണക്കിലെടുത്തായിരുന്നു നടപടി. കൂടുസ്ഥാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പുലി കൂട്ടിലായത്.വനത്തോട് ചേര്‍ന്നുള്ള വാക്കോടന്‍ നിരവ് പ്രദേശത്ത് മാസങ്ങളായി പുലിഭീതി നിലനില്‍ക്കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളെ കാണാതാവുന്നത് പതിവാണ്. ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ വന്യജീവി പാഞ്ഞടുത്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വന്യജീവി ആക്രമണങ്ങളുണ്ടാകുമ്പോള്‍ വനപാലകരെത്തി വേണ്ടനടപടി കള്‍ സ്വീകരിക്കുന്നതും ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ രണ്ടുപുലികളെ വാക്കോടന്മലയുടെ ഇരുഭാഗത്ത് നി ന്നായി വനംവകുപ്പ് കൂടുസ്ഥാപിച്ച് പിടികൂടിയിരുന്നു. ഡിസംബര്‍ 20-ന് പിച്ചളമുണ്ട വാക്കോടനില്‍ നിന്നും നാലുവയസ്സുള്ള പെണ്‍പുലിയും ജനുവരി 24-ന് മാച്ചാംതോട് ചെന്തണ്ട് ഭാഗത്ത് നിന്നും അഞ്ചുവയസ്സുള്ള ആണ്‍പുലിയുമാണ് വനംവകുപ്പിന്റെ കൂട്ടിലായത്. വാക്കോടനില്‍ നിന്നും ഇത് മൂന്നാമത്തെ പുലിയാണ് വനംവകുപ്പിന്റെ പിടിയാലയത്.
