പദ്ധതി കുടുംബശ്രീ മാതൃകയില്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി ഡോ.ആര് ബിന്ദു
തിരുവനന്തപുരം:സംസ്ഥാനത്തെ ഭിന്നേശേഷിക്കാര്ക്കായി സുശക്തി സംഘങ്ങള്‍ വരുന്നു.കുടുംബശ്രീ മാതൃകയിലാണ് പദ്ധതി. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാ യതായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു സെക്രട്ടറിയേറ്റ് പി.ആര് ചേംബ റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയുള്ള ഏറ്റവും ബൃഹത്തായ ജനകീയ സംരംഭമണിത്. പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിലുള്ള ലോക്കല്‍ ഡെവലപ്മെന്റ് സൊസൈ റ്റികള്, ജില്ലാതല മിഷനുകള്‍, സംസ്ഥാനതല മിഷന് എന്നിവയാണ് സുശക്തി യൂണി റ്റുകളുടെ സംഘടനാ സംവിധാനം നിര്‍വഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
2025-ലെ സംഘങ്ങള്‍ രജിസ്ട്രേഷന് ആക്ട് (2025-ലെ 14) പ്രകാരം കേരള സംസ്ഥാന ഭിന്ന ശേഷി ശാക്തീകരണ ദൗത്യം എന്ന സ്വയംസഹായ സംഘങ്ങള്‍ /സ്വാശ്രയ കൂട്ടായ്മകള്‍ രൂപീകരിക്കാനായി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കും. സംസ്ഥാന മിഷന് ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.സംഘത്തിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന് ചട്ടങ്ങളും റെഗുലേഷനുകളും മന്ത്രിസഭ അംഗീകരിക്കുന്ന മുറ യ്ക്ക് രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കും.
സംസ്ഥാനതല സംഘം രജിസ്റ്റര്‍ ചെയ്യുന്നതോടുകൂടി കീഴ് ഘടകങ്ങളുടെ രൂപീകരണ ത്തിന് ആവശ്യമായ മാതൃക ബൈലോ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
