അലനല്ലൂര്‍: എടത്തനാട്ടുകര ചളവയില്‍ മദ്യവില്‍പ്പന നടത്തിയയാളെ എക്സൈസ് പിടികൂടി. ചളവ സ്വദേശി പനച്ചിക്കുത്ത് വീട്ടില്‍ ഗോവിന്ദന് (52) ആണ് പിടിയിലായത്. പരിശോധനയില്‍ അറുപത് ലിറ്റര്‍ മദ്യം കണ്ടെടുത്തു.
എടത്തനാട്ടുകര, ചളവ ഭാഗങ്ങളില്‍ അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി എക്സൈസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഷാഡോ എക്സൈ സ് സംഘം നിരീക്ഷണം ശക്താക്കിയിരുന്നു.ഇതിനിടെ ഗോവിന്ദന്റെ വിറകുപുരയ്ക്കു ള്ളില്‍ വില്‍പ്പനക്കായി മദ്യം സൂക്ഷിച്ചുവെച്ചിട്ടുള്ളതായുള്ള രഹസ്യവിവരമെത്തിയ ത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് 90 കുപ്പികളിലായി 60ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ചാക്കു കളിലാക്കി ഒളിപ്പിച്ചവെച്ചനിലയില് കണ്ടെടുത്തത്.
മൈബൈല്‍ വഴി ആവശ്യപ്പെടുന്നവര്‍ക്ക് ബൈക്കിലാണ് മദ്യം എത്തിച്ചുനല്‍കിയിരു ന്നതെന്നും ഇയാള്‍ക്കെതിരെ മുന്‍പും മദ്യവില്‍പ്പന നടത്തിയതിന് കേസെടുത്തിട്ടു ണ്ടെന്നും എക്സൈസ് അറിയിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ എ. ഹംസ, സ്റ്റാലിന് സ്റ്റീഫന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കൃഷ്ണമൂര്‍ത്തി, പി.യു രാജു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ആതിര എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.പ്രതിയെ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
