മണ്ണാര്‍ക്കാട്: യുവാവിന്റെ കൈവിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന നീക്കം ചെയ്തുനല്‍കി.കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശി പുത്തന്‍പുര ഷംസുദ്ദീ(27)നാണ് സേന രക്ഷയായത്.
ഏതാനം ദിവസങ്ങളായി മോതിരം വിലരില്‍ നിന്നും ഊരാന്‍ കഴിയാത്തസ്ഥിതിയാ യിരുന്നു. വിരലില്‍ നീരും അസഹനീയമായ വേദനയും വന്നതോടെ ആശുപത്രിയി ലെത്തുകയായിരുന്നു.ആശുപത്രിയില്‍ നിന്നും ഇത് ഊരിയെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് യുവാവ് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വട്ടമ്പലത്തെ അഗ്നി രക്ഷാനിലയത്തില്‍ സഹായം തേടിയത്.
ഉടന്‍ തന്നെ സേന അംഗങ്ങളായ പ്രജീഷ്, അഖില്‍, സുരേഷ് കുമാര്‍, ഷബീര്‍, അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മോതിരം യുവാവിന്റെ വിരലില്‍ നിന്നും മുറിച്ചുനീക്കി നല്കി.
