അലനല്ലൂര്‍: ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാമഹോത്സവത്തിന് തുടക്കമായി.ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് ചുറ്റുവിളക്ക്, ദീപാരാധന, നിവേദ്യപൂജ എന്നിവയുണ്ടായി. തുടര്‍ന്ന് മെഗാതിരുവാതിരയും പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളുമുണ്ടായി.
തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് ചുറ്റുവിളക്ക്, ദീപാരാധന, തുടര്‍ന്ന് നിവേദ്യപൂജയ്ക്ക് ശേഷം എഴുമണിക്ക് മലപ്പുറം എം.ഫോര്‍ മ്യൂസിക് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാന മേളയുണ്ടാകും.
ചൊവ്വാഴ്ചയാണ് പ്രധാന ഉത്സവം.പുലര്‍ച്ചെ അഞ്ചിന് ഗണപതിഹോമം, തുടര്‍ന്ന് പീഠംമുക്കല്‍, നിവേദ്യപൂജയ്ക്ക് ശേഷം കൊട്ടിയറിയിക്കല്‍ നടക്കും. രാവിലെ 10ന് പറയെടുപ്പും, ഉച്ചയ്ക്ക 12മണിക്ക് ഉച്ചപൂജയും ശേഷം അന്നദാനവുമുണ്ടാകും. രണ്ട് മണിക്ക് തായമ്പക അരങ്ങേറും. ഉച്ചകഴിഞ്ഞ് മൂന്നിന് വാദ്യമേള അകമ്പടിയോടെ ഭീമനാട് ലങ്കേത്ത് അയ്യപ്പക്ഷേത്ര പരിസരത്തേക്ക് എഴുന്നെള്ളിപ്പ് നടക്കും. വൈകിട്ട് ഏഴരയോടെ എഴുന്നള്ളിപ്പ് കോവിലില്‍ തിരിച്ചെത്തും. തുടര്‍ന്ന് കംഭാട്ടം, കാവടിയാട്ടം, വിഷ്ണു മാളിക്കുന്ന്, രാംജിത്ത് കോട്ടപ്പുറം എന്നിവരുടെ നേതൃത്വത്തില്‍ ഡബിള്‍ തായമ്പകയുണ്ടാകും.
രാത്രി 11.30ന് കുംഭം നിറക്കലും ഉടുക്കടിപ്പാട്ടും നടക്കുമെന്ന് ഭാരവാഹികളായ കുട്ടന് ചെട്ടിയാര്‍, മരുതന് ചെട്ടിയാര്‍, നാരായണന് ചെട്ടിയാര്‍, സജീവ് പുന്നക്കാംതൊടി, അജോ നമ്പുതുണ്ടത്തില്, നാരായണന് മാസ്റ്റര്‍ തുടങ്ങിയവര്‍ അറിയിച്ചു.
