കാഞ്ഞിരപ്പുഴ: കാളയംകോട് വെടകുറുശ്ശി അത്തിച്ചോലയില് കാട്ടുപന്നി ഓട്ടോറി ക്ഷയിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാളയംകോട് സ്വദേശികളായ കുഞ്ഞിച്ചാലില് ഉമ്മര്‍ (56), കൊളക്കാടന്‍ നിഷാദ് (35), ആലിക്കല്‍ റഫീക്ക് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
മരണാനന്തര ചടങ്ങുകള്‍ക്കായി സാധനങ്ങള്‍ വാങ്ങാന്‍ മണ്ണാര്‍ക്കാട്ടേക്ക് പോകുന്നതി നിടെയാണ് ഓട്ടോറിക്ഷയില്‍ കാട്ടുപന്നി ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ നിയന്ത്ര ണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ഇവര്‍ക്കൊപ്പം ബൈക്കില്‍ വന്നവരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തോളെല്ലിന് പരിക്കേറ്റ ഉമ്മറും കാലിന് പരിക്കേറ്റ നിഷാദും ചികിത്സ യിലാണ്. റഫീക്കിന് നിസാര പരിക്കാണുള്ളത്.
കെണ്ടക്കന്മലയില് നിന്നിറങ്ങുന്ന കാട്ടുപന്നികള്‍ കാളയംകോട്, നരിയംകോട്, പാലാമ്പട്ട, വെടകുറുശ്ശി, മൈലംകോട് തുടങ്ങിയ മേഖലകളില്‍ വലിയ ഭീഷണിയാ കുന്നുണ്ട്. ജനവാസമേഖലയില്‍ ഇറങ്ങുന്ന പന്നികളെ അമര്‍ച്ച ചെയ്യാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
