അലനല്ലൂര്‍:ഭീമനാട് പെരിമ്പടാരിയില്‍ വീടിനുതീപിടിച്ച് വീട്ടുപകരണങ്ങളും മറ്റും കത്തിനശിച്ചു.വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. തീപിടു ത്തത്തെ തുടര്‍ന്ന് വീട് വാസയോഗ്യമല്ലാതായതോടെ കുടുംബം താത്കാലികമായി സമീപത്തെ വീട്ടിലേക്ക് മാറ്റിപാര്‍പ്പിച്ചു.
പെരിമ്പടാരി പള്ളിയാലില്‍ അപ്പൂട്ടിയുടെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണി യോടെ തീപിടുത്തമുണ്ടായത്. കുടുംബം സമീപത്തെ മാരിയമ്മന്‍ കോവിലില്‍ ഉത്സ വത്തിന് പോയി തിരിച്ചെത്തിയപ്പോള്‍ വീടുകത്തുന്നതാണ് കണ്ടത്. ഉടന്‍ നാട്ടുകാ രേയും അഗ്നിരക്ഷാസേനയേയും അറിയിച്ചു.ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീയ ണക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.വട്ടമ്പലത്ത് നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ നൗഷാദ്, സേന അംഗങ്ങളായ ടിജോ തോമസ്, ശരത്കുമാര്, കെ.പ്രശാന്ത്, അഭിജിത് രാജന് എന്നിവരടങ്ങിയ സംഘവുമെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.
വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, ടി.വി., കട്ടില് തുടങ്ങിയ ഗൃഹോപകരണങ്ങളും, വിലപ്പെട്ട രേഖകളും കുട്ടിയുടെ പഠനോപകരണങ്ങളും കത്തിനശിച്ചു. കോണ്‍ക്രീറ്റ് മേല്‍ക്കൂര യായിരുന്നുവെങ്കിലും ജനലുകളും വാതിലുകളും തകരുകയും ഭിത്തികള്‍ക്ക് വിള്ളലേ ല്‍ക്കുകയും ചെയ്തതോടെയാണ് വീട് വാസയോഗ്യമല്ലാതായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.
സ്ഥലം പണയപ്പെടുത്തി വായ്പയെടുത്ത് നിര്‍മിച്ച വീടാണ് തീപിടുത്തത്തില്‍ നശിച്ചത്. ഈ കടബാധ്യത നിലനില്‍ക്കെയാണ് ദുരന്തമുണ്ടായത്. സെക്യുരിറ്റി ജീവനക്കാരനായ അപ്പൂട്ടിയും കൂലിപ്പണിക്കാരനായ മകന് ശിവപ്രകാശനും ഈപ്രതിസന്ധി തരണം ചെ യ്യാനുള്ള വഴിയറിയാതെ ആശങ്കയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് ഈനിര്ധന കുടുംബത്തിന് സംഭവിച്ചിരിക്കുന്നത്.
തീപിടുത്തത്തില്‍ വീടുകത്തിനശിച്ചതറിഞ്ഞ് അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനും വാര്‍ഡ് മെമ്പറുമായ കളഭം രാധാകൃഷ്ണന്,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജസീറ ജാസ്മന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണികണ്ഠ രാജീവ്, ഷിനു, ജംഷീല, നിജാസ് ഒതുക്കുംപുറത്ത്, കാദര്‍ കാട്ടുകുളം, വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
