എടത്തനാട്ടുകര: കേരള നദ്വത്തുല് മുജാഹിദീന്‍ എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി തദ്കിറ റമദാന് വിജ്ഞാനവേദി കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ ആരംഭി ച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി ഉദ്ഘാടനം ചെയ്തു.എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷനായി.
നിഷ്ഫലമാകുന്ന കര്‍മ്മങ്ങള്‍ എന്ന വിഷയത്തില്‍ അക്ബര്‍ സ്വലാഹിയും ഖുര്‍ആന്‍ വിളിക്കുന്നു എന്ന വിഷയത്തില്‍ ചുങ്കത്തറ നജാത്തുല്‍ അനാം പ്രിന്‍സിപ്പല്‍ അലി ഷാക്കിര്‍ മുണ്ടേരിയും പ്രഭാഷണം നടത്തി. കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം ജോയിന്‍ സെക്രട്ടറി സി.യൂസഫ് ഹാജി, ഐ.എസ്.എം. ജില്ലാ ജോയിന്റ് സെക്രട്ടറി വി.സി ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
ഐ.എസ്.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി പാറ ക്കല്‍, എം.എസ്.എം. ജില്ല പ്രസിഡന്റ് നബീല്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്കി. മാര്‍ച്ച് ഒന്നിന് ജൗഹര്‍ അയനിക്കോട്, വി.ഷൗക്കത്തലി അന്‍സാരി എന്നിവരും മാര്‍ച്ച് 08-ന് ശരീഫ് മേലേതില്‍, നസീര്‍ സ്വലാഹി എന്നിവരും 15-ന് നാലാമത്തെ ഞായറാഴ്ച ഷാഹിദ് മുസ്ലിം ഫാറൂഖി, മുഹമ്മദലി മിശ്കാത്തി എന്നിവരും പ്രഭാഷണങ്ങള്‍ നടത്തും.
