മണ്ണാര്‍ക്കാട്: വേനല്‍ച്ചൂട് വര്‍ധിച്ചതോടെ കൃഷിയിടങ്ങളിലെ ഉണക്ക് ഭീഷണി ഒഴിവാ ക്കാന്‍ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ പള്ളിക്കുറുപ്പ് ഉപകനാല്‍ വീണ്ടും തുറ ന്നു.കാരാകുര്‍ശ്ശി പഞ്ചായത്തിലെ പള്ളിക്കുറുപ്പ്, മാങ്ങോട്, കുണ്ടുകണ്ടം, പുല്ലിശ്ശേരി ഭാഗങ്ങളിലേക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനായി ഞായറാഴ്ച രാവി ലെയാണ് കനാല്‍ തുറന്നത്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരത്ത് നിന്നും ആരംഭിച്ച് മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലൂടെ കാരാകുര്‍ശ്ശി പഞ്ചായത്തിലെ പുല്ലിശ്ശേരി വരെയാണ് 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഉപകനാല്‍ കടന്നുപോകുന്നത്. കൃഷിയിടങ്ങള്‍ക്ക് പുറമെ, ജലനിര പ്പ് താഴ്ന്ന കനാല്‍ തീരങ്ങളിലെ കിണറുകളിലും വെള്ളമെത്താന്‍ ഇത് സഹായിക്കും. കര്‍ഷകരുടെ ആവശ്യപ്രകാരം ജനുവരി 28-ന് ആദ്യഘട്ട ജലവിതരണം നടത്തിയിരു ന്നു. പിന്നീട് ജലവിതരണം നിര്‍ത്തിവെച്ചശേഷം ഈ മാസം ഒമ്പതാം തിയതിമുതല്‍ തെങ്കരമേഖലയിലേക്ക് വെള്ളംവിട്ടിരുന്നു. അരകുര്‍ശ്ശി ഉപകനാല്വഴിയും ജലവിത രണം നടത്തി. ഇത് ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കിയാണ് പള്ളിക്കുറുപ്പ് ഭാഗത്തേക്ക് വെള്ളംതുറന്നുവിട്ടത്.
നെല്‍ക്കൊയ്ത്ത് പൂര്‍ത്തിയായ ഭാഗങ്ങളില്‍ വാഴ, തെങ്ങ്, കമുക്, പച്ചക്കറി തുടങ്ങിയ കൃഷികള്‍ക്ക് ജലലഭ്യത അനിവാര്യമാണ്.കനാല്‍ തുറന്നതോടെ വേനല്‍ച്ചൂടില്‍ കൃഷി ഉണങ്ങിപോകുമോയെന്ന ആശങ്കയിലായിരുന്ന കര്‍ഷകര്‍ക്കും ആശ്വാസ മായി.അണക്കെട്ടില്‍ ആവശ്യത്തിന് ജലസംഭരണമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 93.55 മീറ്ററാണ് അണക്കെട്ടില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ ജലനിരപ്പ്. ഇത് ആകെ സംഭ രണശേഷിയുടെ 70ശതമാനത്തോളമാണ്.
ഇതിനിടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വൈകിട്ടോടെ ലഭിച്ച ഭേദപ്പെട്ട മഴയും കാര്‍ഷിക മേഖലയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്.ഇടതുകര കനാല്‍ വഴി ഒറ്റപ്പാലം വരെയുള്ള പ്രദേശങ്ങളിലേക്കും നിലവില്‍ ജലവിതരണം തുടരുന്നുണ്ടെന്നും അധി കൃതര്‍ അറിയിച്ചു.
