കോട്ടോപ്പാടം: എം.ടെക് അറ്റ്മോസ്ഫെറിക് സയന്‍സസില്‍ ഒന്നാംറാങ്ക് നേടിയ പുറ്റാനിക്കാട് സ്വദേശിനി കെ.കൃഷ്ണപ്രിയയെ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ അനുമോദിച്ചു.പുറ്റാനിക്കാട് കുന്നുമ്മല്‍ കുട്ടി ശങ്കരന്റേയും ഷൈലജയുടെ മകളാണ് കൃഷ്ണപ്രിയ.
ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.എസ് ജയന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണന് അധ്യക്ഷനായി.
ലൈബ്രറി സെക്രട്ടറി കെ.ചന്ദ്രദാസന്‍, വനിതാവേദി സെക്രട്ടറി എന്‍.ഉഷാകുമാരി, മുന്‍പഞ്ചായത്ത് മെമ്പര്‍ എ.സുബ്രഹ്മണ്യന്, കെ.ഹരിദാസ്, കെ.കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു.
