എടത്തനാട്ടുകര:വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘റമദാന് വിജ്ഞാനവേദി’ കോട്ടപ്പള്ള സ്റ്റാറ്റസ് മാള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.റമദാനിലെ ഞായറാഴ്ചകളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് വിജ്ഞാനവേദി നടക്കുന്നത്.വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന് സ്വലാഹി ഉദ്ഘാടനം ചെയ്തു.ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് പ്രസിഡ ന്റ് മൊയ്തീന് മാടശ്ശേരി അധ്യക്ഷനായി.
ഷമീര്‍ മുണ്ടേരി ‘മതം തടവറയല്ല, തണലാണ്’ എന്ന വിഷയത്തില്പ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘കളിച്ചങ്ങാടം’ ബാലസമ്മേളനത്തിന് വിസ്ഡം സ്റ്റു ഡന്‍സ് ജില്ലാ ട്രഷറര്‍ ടി.കെ. ഷഹീര്‍ അല്‍ ഹികമി, മണ്ഡലം പ്രസിഡന്റ് ബിന്‍ഷാദ് വെള്ളേങ്ങര എന്നിവര്‍ നേതൃത്വം നല്കി. വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സാദിഖ് ബിന്‍ സലീം, ഒ. മുഹമ്മദ് അന്‍വര്‍, മണ്ഡലം സെക്രട്ടറി ടി.കെ. മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് വി.പി. ഉമ്മര്‍, ഹംസ മാടശ്ശേരി, യൂണിറ്റ് സെക്രട്ടറി എം. അഹമ്മദ് ഹിദായത്തുള്ള, ട്രഷറര്‍ റഫീഖ് പൂളക്കല്‍, ടി.കെ. സദീദ് ഹനാന്, ഷംസുദ്ദീന് പൂതങ്കോടന് തുടങ്ങിയവര്‍ സംസാരിച്ചു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര് വിജ്ഞാനവേദിയില് പങ്കെടു ത്തുമാര്ച്ച് ഒന്നിന് നടക്കുന്ന സെഷനില്‍ വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് ‘നാളത്തെ വിജയം ഇന്നത്തെ നിയന്ത്രണം’ എന്ന വിഷയത്തിലും, ജില്ലാ പ്രസി ഡന്റ് ഹംസക്കുട്ടി സലഫി ‘ഖുര്‍ആന്‍ ഹൃദയ വസന്തം’ എന്ന വിഷയത്തിലും പ്രഭാഷ ണം നടത്തും.
