തച്ചമ്പാറ:പാലക്കയം വാക്കോടന്‍ നിരവുഭാഗത്ത് ആടുകളെ കൊന്ന വന്യമൃഗത്തെ പിടികൂടാന്‍ വനംവകുപ്പ് കൂടുസ്ഥാപിച്ചു.നിലമ്പൂരില്‍ നിന്നുമെത്തിച്ച കൂട് ശനിയാഴ്ച രാത്രിയിലാണ് പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ ചേര്‍ന്ന്, വന്യജീവി ആക്രമണമുണ്ടായ ആക്കാമറ്റം ജോര്‍ജ് ജോസഫിന്റെ പറമ്പില്‍ സ്ഥാപിച്ചത്.ആടിനെ ഇരയായി കെട്ടിയിട്ടാണ് കൂട് ഒരുക്കിയിട്ടുള്ളത്.വന്യജീവിയെ നിരീക്ഷിക്കുന്നതിനാ യി സ്ഥലത്ത് വനംവകുപ്പ് കാമറയും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വീടിന് സമീ പത്തെ തോട്ടത്തില്‍ മേയാന്‍വിട്ട ജോര്‍ജിന്റെ അഞ്ച് ആടുകളെ വന്യമൃഗംകൊന്ന പശ്ചാത്തലത്തില്‍ കെ.ശാന്തകുമാരി എം.എല്‍.എയുടെ നിര്‍ദേശവും നാട്ടുകാരുടെ ആവശ്യവും കണക്കിലെടുത്താണ് വനംവകുപ്പ് നടപടികള്‍ വേഗത്തിലാക്കിയത്.
വനത്തോട് ചേര്‍ന്നുള്ള വാക്കോടന്‍ നിരവ് പ്രദേശത്ത് മാസങ്ങളായി പുലിഭീതി നില നില്‍ക്കുന്നുണ്ട്. വന്യമൃഗം വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതും പതിവാണ്. ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ വന്യജീവി പാഞ്ഞടുത്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുരങ്ങ്, കാട്ടുപന്നി ഉള്‍പ്പടെയുള്ള വന്യജീവികളുടെ ശല്യവും പ്രദേശത്തുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ പ്രകാശ് തോമസ് പറഞ്ഞു.അതേസമയം വന്യജീവി ആക്രമണമുണ്ടാകു ന്ന ഘട്ടങ്ങളില്‍ വനപാലകരെത്തി വേണ്ട നടപടികളും സ്വീകരിക്കാറുണ്ട്.കഴിഞ്ഞ രണ്ടുമാസത്തിനിടെ രണ്ടുപുലികളെ വാക്കോടന്മലയുടെ ഇരുഭാഗത്ത് നിന്നായി വനംവകുപ്പ് കൂടുസ്ഥാപിച്ച് പിടികൂടിയിരുന്നു. ഡിസംബര്‍ 20-ന് പിച്ചളമുണ്ട വാക്കോ ടനില്‍ നിന്നും നാലുവയസ്സുള്ള പെണ്‍പുലിയും ജനുവരി 24-ന് മാച്ചാംതോട് ചെന്തണ്ട് ഭാഗത്ത് നിന്നും അഞ്ചുവയസ്സുള്ള ആണ്‍പുലിയുമാണ് വനംവകുപ്പിന്റെ കൂട്ടിലായത്. ഇവയെ പിന്നീട് ശിരുവാണിയില്‍ കേരളമേട് ഉള്‍വനത്തില്‍ തുറന്നുവിട്ടു.
ഒരുമാസത്തെ ഇടവളയ്ക്കുശേഷം വീണ്ടും വാക്കോടന്‍ മലയുടെ അടിവാരമായ നിരവുഭാഗത്തും വന്യമൃഗആക്രമണമുണ്ടായത് ഭീതിവര്ധിപ്പിച്ചിച്ചു. അതേസമയം പ്രദേശത്ത് കൂടും കാമറയും സ്ഥാപിച്ചത് ജനങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി ട്ടുണ്ട്. പട്രോളിങ് നടത്തിവരുന്നതായും ജനങ്ങളോട് ജാഗ്രതപാലിക്കാന്‍ നിര്‍ദേശി ച്ചിട്ടുള്ളതായും പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് അധികൃതര്‍ അറിയിച്ചു.
