മണ്ണാര്‍ക്കാട്: കെ.എസ്.ആര്.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നുള്ള പാലക്കാട് – ചക്കിട്ടപ്പാറ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് തുടങ്ങി.
ഉച്ചയ്ക്ക് 2.10-ന് മണ്ണാര്‍ക്കാട് നിന്നും പുറപ്പെടുന്ന ബസ് 3.20-ന് പാലക്കാട് എത്തിച്ചേരും. ഇവിടെ നിന്നും 3.50-ന് പുറപ്പെട്ട് 10.25-ന് ബാലുശ്ശേരി വഴി ചക്കിട്ടപ്പാറയിലെത്തും. ചക്കിട്ടപ്പാറയില്‍ നിന്നും പുലര്‍ച്ചെ 4.40-ന് തിരിച്ച് യാത്രപുറപ്പെടും.10.20-ന് പാലക്കാ ടെത്തിച്ചേരുന്ന ബസ് പിന്നീട് ഉച്ചയ്ക്ക് 12-ന് മണ്ണാര്‍ക്കാട് ഡിപ്പോയില്‍ തിരിച്ചെത്തും.
സര്‍വീസിന്റെ ഫ്ലാഗ് മണ്ണാര്‍ക്കാട് ഡിപ്പോയില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു.നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന അധ്യക്ഷയായി. നെല്ലിപ്പുഴ വാര്‍ഡ് കൗണ്‍സിലര്‍ ഷൗക്കത്ത്, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ജോഷി ജോണ്‍, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികളായ എം.ഷൗക്കത്തലി, കെ.ഷിന്റോ കുര്യന്, എന്‍.സുബ്രഹ്മ ണ്യന്‍, ഡിപ്പോ ഇന്‍സ്പെക്ടര്‍ മുഹമ്മദ് മന്‍സൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
