മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാരുടെ ഏറെക്കാലത്തെ ആവ ശ്യത്തിന് പരിഹാരമായി.കരാറുകാരുടെ ലൈസന്‍സ് അപേക്ഷയും പുതുക്കലും പ്ര ത്യേക സേവനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.ഇനി മുതല്‍ ലൈസന്‍സിനുള്ള അപേക്ഷകളില്‍ 15 ദിവസത്തിനുള്ളില്‍ നടപടി സ്വീകരി ക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്ന സമ്മതപത്രവും കരാറുകാര്‍ നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കുവാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാ യിരിക്കും.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വ ത്തില്‍ കരാറുകാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഈ തീരുമാനം.
കരാറുകാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി അതാത് സമയം ഇടപെടുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചുമതലപ്പെടുത്തിയ കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. രണ്ടുതവണ റിവിഷന്‍ നടപ്പിലാക്കിയതും ഇതി ന്റെ ഭാഗമായിരുന്നു. ലൈസന്‍സ് പുതുക്കുന്നതിലും പുതിയ ലൈസന്‍സിനുള്ള അപേ ക്ഷ സ്വീകരിക്കുന്നതിലും ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്നത് കരാറുകാ രുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു.
മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍, അറിയിപ്പുകള് മറ്റുനാട്ടുവിശേഷങ്ങളെല്ലാം വേഗത്തില്‍ അറിയാന്‍ ഈഗ്രൂപ്പില്‍ ചേരൂ👇
https://chat.whatsapp.com/FbIAkDlou8F7Pj9EZAinJF
