മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. മേഖല ഇഫ്താര്‍ ടെന്‍ഡ് കുന്തിപ്പുഴയില്‍ പ്രവര് ത്തനമാരംഭിച്ചു.വിഖായ സംസ്ഥാന വര്‍ക്കിങ് കണ്‍വീനര്‍ സാദിഖ് ആനമൂളി ഉദ്ഘാട നം ചെയ്തു.ബഷീര്‍ മുസ്ലിയാര് അധ്യക്ഷനായി. ഇബ്രാഹിം ബദരി പ്രാര്‍ത്ഥനയും നട ത്തി.നഗരസഭാ കൗണ്‍സിലര്‍മാരായ ഷമീര്‍ വാപ്പു, കെ.സി അബ്ദുറഹ്മാന്, അനീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം റസാഖ് കാരക്കാട്, വിഖായ ജില്ലാ ആക്ടീവ് വിങ് അംഗങ്ങ ളായ റിയാസലി മോതിക്കല്‍, കാസിം മല്ലിയില്‍, മേഖല ഭാരവാഹി മസൂദ് കുന്തിപ്പുഴ, മേഖല സെക്രട്ടറി സഫീര്‍, ഹക്കീം ഒന്നാംമൈല്‍ എന്നിവര്‍ സംസാരിച്ചു.
